ന്യൂഡൽഹി : പെൺവാണിഭ സംഘത്തില്‍ ഉള്‍പ്പെട്ട അഞ്ച് പേരെ പിടികൂടി ഡൽഹി പൊലീസ്. നാല് ഉസ്‌ബെക്കിസ്ഥാന്‍ പെൺകുട്ടികളെയും ഒരു ടാക്‌സി ഡ്രൈവറുമാണ് ദക്ഷിണ ഡല്‍ഹിയില്‍ ക്രൈംബ്രാഞ്ച് ആന്‍റി ട്രാഫിക്കിങ് യൂണിറ്റിന്‍റെ പിടിയിലായത്. സംഘത്തിലെ കൂടുതല്‍പേരെ കണ്ടെത്താനുള്ള തിരച്ചില്‍ പുരോഗമിക്കുന്നതായും പൊലീസ് അറിയിച്ചു.
ALSO READ: പോളിങ് ബൂത്തിന് സമീപം സ്‌ഫോടനം; യുവാവ് മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്
വിദേശ രാജ്യങ്ങളിൽ നിന്നുള്ള പെൺകുട്ടികൾ ഡൽഹിയിൽ പെണ്‍വാണിഭ സംഘത്തിലേക്ക് എത്തുന്നതായി വ്യക്തമായ സൂചനകൾ ലഭിച്ചിരുന്നു. അതിന്‍റെ ഭാഗമായാണ് അറസ്റ്റ്. പെണ്‍വാണിഭ സംഘത്തലവന്‍ ഗോഡു എന്ന നരേഷുമായി ഫോണില്‍ ഇടപാട് നടത്തി. തുടര്‍ന്ന്, ഫെബ്രുവരി 24 ന് വസന്ത് കുഞ്ച് റോഡിലെ മഹിപാൽപൂരിലെ ഹോട്ടലിന് സമീപത്ത് ഏജന്‍റ് പെൺകുട്ടികളെ എത്തിച്ചു. ഇവിടെ നിന്നാണ് പ്രതികളെ വലയിലാക്കിയത്.
മുഖ്യപ്രതിയ്‌ക്കായി തെരച്ചില്‍
ഒരു പെൺകുട്ടിക്ക് 20,000 മുതൽ 25,000 രൂപ വരെയായിരുന്നു വിലയിട്ടിരുന്നത്. 2000 രൂപയാണ് ടാക്‌സി ഡ്രൈവർക്ക് നല്‍കേണ്ട തുക. എ.സി.പി അനിൽ സിസോദിയ, ഇൻസ്പെക്‌ടര്‍ മഹേന്ദ്ര ലാൽ, വനിത എ.എസ്.ഐ വീണ, എ.എസ്.ഐ സഞ്ജയ്, ഹെഡ് കോൺസ്റ്റബിൾ ജസ്ബിർ തുടങ്ങിയവരാണ് പ്രതികളെ പിടികൂടിയത്. മുഖ്യപ്രതി ഗഡു എന്ന നരേഷ് തന്‍റെ സഹോദരനാണെന്നും കഴിഞ്ഞ രണ്ടര വർഷമായി ഇയാൾ പെണ്‍വാണിഭം നടത്തുന്നുണ്ടെന്നും പിടിയിലായ തേജ് കുമാർ പൊലീസിന് മൊഴി നല്‍കി.
സഹോദരൻ നിർദേശപ്രകാരമാണ് കൃത്യം ചെയ്‌തത്. നരേഷ് ഡൽഹിയിൽ ഓട്ടോറിക്ഷ ഓടിക്കുന്ന കാലത്താണ് പെണ്‍വാണിഭ റാക്കറ്റിന്‍റെ ഭാഗമായത്. ആ സമയത്താണ് ഉസ്ബെക്കിസ്ഥാനിൽ നിന്നുള്ള പെൺകുട്ടികളുമായി ബന്ധമുണ്ടാവുന്നതെന്നും പ്രതി പറഞ്ഞു. മുഖ്യപ്രതിയ്‌ക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി.