ETV Bharat / bharat

വീണ്ടും കുതിച്ചുയർന്ന് രാജ്യത്തെ ഇന്ധനവില; തുടർച്ചയായ മൂന്നാം ദിവസവും വർധന - fuel price hike in india

തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷമാണ് രാജ്യത്ത് ഇന്ധനവില വർധിക്കുന്നത്.

fuel price hike  fuel price രാജ്യത്തെ ഇന്ധനവില വർധനവ് hike in india  india fuel price
രാജ്യത്തെ ഇന്ധനവില വർധനവ്
author img

By

Published : May 6, 2021, 11:44 AM IST

ന്യൂഡൽഹി: രാജ്യത്ത് വീണ്ടും കുതിച്ചുയർന്ന് ഇന്ധനവില. തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം തുടർച്ചയായ മൂന്നാം ദിവസമാണ് ഇന്ധനവില വർധിക്കുന്നത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് പെട്രോളിന് 25 പൈസയും ഡീസലിന് 30 പൈസയുമാണ് വർധിച്ചിരിക്കുന്നത്.

പ്രധാന നഗരങ്ങളിലെ ഇന്ധനവില

രാജ്യതലസ്ഥാനത്ത് പെട്രോൾ ലിറ്ററിന് 90.99 രൂപയും ഡീസൽ ലിറ്ററിന് 81.42 രൂപയുമാണ് വില. മുംബൈയിൽ പെട്രോളിന്‍റെയും ഡീസലിന്‍റെയും വില യഥാക്രമം 97.34 രൂപയും 88.49 രൂപയുമാണ്. ചെന്നൈയിൽ പെട്രോളിന്‍റെയും ഡീസലിന്‍റെയും വില യഥാക്രമം 92.90 രൂപയും 86.35 രൂപയും ആണ്. കൊൽക്കത്തയിൽ പെട്രോൾ ലിറ്ററിന് 91.14 രൂപയും ഡീസൽ ലിറ്ററിന് 84.26 രൂപയുമാണ് വില.

തെരഞ്ഞെടുപ്പും ഇന്ധനവിലയും

ഫെബ്രുവരിയിൽ ഉയർന്നു നിന്നിരുന്ന ഇന്ധനവില കേരളം, തമിഴ്‌നാട്, അസം, പശ്ചിമബംഗാൾ, പുതുച്ചേരി എന്നിവിടങ്ങളിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെ തുടർന്നാണ് കുറഞ്ഞത്. മെയ് രണ്ട് വരെ വലിയ മാറ്റങ്ങളില്ലാതെ തുടർന്നിരുന്ന ഇന്ധനവിലയാണ് തെരഞ്ഞെടുപ്പ് ഫലം വന്നത് മുതൽ കഴിഞ്ഞ മൂന്നു ദിവസമായി കൂടുന്നത്.

കൂടുതൽ വായനക്ക്:-പെട്രോള്‍ വില വീണ്ടും വര്‍ധിപ്പിച്ചു; ഡല്‍ഹിയില്‍ ഇന്ന് ലിറ്ററിന് 90.74രൂപ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.