ന്യൂഡൽഹി: കൊവിഡ് രണ്ടാം തരംഗത്തെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് പ്രഖ്യാപിക്കാൻ ഡൽഹി സർക്കാർ തീരുമാനം. രോഗ വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് നടപടി. ഇളവുകളെ സംബന്ധിച്ച പ്രഖ്യാപനങ്ങൾ ഇന്ന് നടക്കുന്ന വാർത്താ സമ്മേളത്തിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പ്രഖ്യാപിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
Also Read:ഉപരാഷ്ട്രപതിയുടെ സ്വകാര്യ അക്കൗണ്ടിന്‍റെ ബ്ലൂടിക്ക് നീക്കം ചെയ്ത് ട്വിറ്റർ
ജൂണ്‍ എഴുമുതൽ വ്യാപാര കേന്ദ്രങ്ങലും മറ്റ് സ്ഥാപനങ്ങളും തുറക്കാൻ സർക്കാർ അനുവാദം നൽകുമെന്നാണ് കരുതുന്നത്. കഴിഞ്ഞ ആഴ്ചയാണ് ഡൽഹിയിൽ ലോക്ക്ഡൗൺ ഇളവുകൾ നൽകാൻ തുടങ്ങിയത്. ഉൽപ്പാദന, നിർമാണ മേഖലകൾക്കാണ് കഴിഞ്ഞ ആഴ്ച സർക്കാർ പ്രവർത്തനാനുമതി നൽകിയത്. വെള്ളിയാഴ്ച ഡൽഹിയിൽ 523 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. 50 പേർ രോഗം ബാധിച്ച് മരിച്ചു. രാജ്യ തലസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.68 ശതമാനം മാത്രമാണ്.