ന്യൂഡൽഹി: കൊവിഡ് മഹാമാരി മൂലം ലോക്ക്ഡൗണിലേക്ക് പോയ ഡൽഹിയിൽ സാമ്പത്തിക സഹായമായി ഒരു കോടി രൂപ ധന സഹായം ആവശ്യപ്പെട്ട് ഒരു കൂട്ടം അഭിഭാഷകർ. ബാർ കൗൺസിൽ ഓഫ് ഡൽഹിക്ക് (ബിസിഡി) അഭിഭാഷകർ കത്ത് നൽകി . ഹൈക്കോടതിയിലും കീഴ് കോടതികളിലും ജോലി ചെയ്തിരുന്ന അഭിഭാഷകരിൽ പലരും ഇപ്പോൾ രോഗബാധിതരാണെന്നും അവർ ഗുരുതരമായ സാമ്പത്തിക പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെന്നും ദ്വാരക കോർട്ട് ബാർ അസോസിയേഷൻ (ഡിസിബിഎ) പ്രസിഡന്റ് വൈ പി സിംഗ് കത്തിൽ പറയുന്നു.
Also read: ഓക്‌സിജൻ ഓൺലൈൻ ബുക്കിങിന് വെബ് പോർട്ടലുമായി ഡൽഹി സർക്കാർ
നേരത്തെ സഹായമായി ബിസിഡി പ്രഖ്യാപിച്ച 15 ലക്ഷം രൂപ വളരെ കുറവാണെന്നും അത് ഇതുവരെ വിതരണം ചെയ്തിട്ടില്ലെന്നും കത്തിൽ പറയുന്നു. ഡിസിബിഎയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അഭിഭാഷകരുടെ ക്ഷേമത്തിനായി ബിസിഡി ശേഖരിക്കുന്ന ഫണ്ട് ഡിസിബിഎയ്ക്ക് ഇപ്പോൾ ആവശ്യമാണെന്നും കത്തിൽ പറയുന്നു.
Also read: എല്ലാ ദിവസവും 700 മെട്രിക് ടൺ ഓക്സിജൻ ഡൽഹിയിൽ എത്തിക്കണം: സുപ്രീം കോടതി
ഏപ്രിൽ 23 ലെ വന്ന ഉത്തരവ് പ്രകാരം, ഹൈക്കോടതിയും കീഴ് കോടതികളും 2021 ൽ ഫയലിൽ സ്വീകരിച്ച അങ്ങേയറ്റം അടിയന്തിര കേസുകളാണ് വീഡിയോ കോൺഫറൻസിംഗ് വഴി ഇപ്പോൾ നടത്തുന്നത്. ഡൽഹിയിൽ കഴിഞ്ഞ ഏതാനും ആഴ്ചകളായി കൊവിഡ് കേസുകളിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
Also read: ഡൽഹിയിൽ ശ്‌മശാന സ്ഥലങ്ങൾ വർധിപ്പിക്കണം; സർക്കാരുകളുടെ നിലപാട് തേടി ഹൈക്കോടതി