ന്യൂഡൽഹി : കൊവിഡ് രണ്ടാം തരംഗത്തിനിടെ ഓക്സിജൻ ലഭിക്കാതെ രോഗികൾ മരിച്ചതിൽ അന്വേഷണം പ്രഖ്യാപിച്ച് ഡൽഹി സർക്കാർ. സംഭവം അന്വേഷിക്കാൻ നാലംഗ വിദഗ്‌ധ സമിതി രൂപീകരിച്ചതായി ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറിയിച്ചു. സമിതിക്ക് ലെഫ്റ്റനന്‍റ് ഗവർണറുടെ അംഗീകാരം ലഭിക്കാനായി കാത്തിരിക്കുകയാണ്.
Also Read:സിനിമ സ്റ്റൈൽ ഇനി വേണ്ട ; ജീൻസും ടീഷർട്ടും വിലക്കി സിബിഐ ഡയറക്ടർ
ഇത് ലഭിച്ചാലുടന്‍ സമിതി അന്വേഷണം ആരംഭിക്കും. നാലംഗ സമിതിയിലെ എല്ലാവരും ആരോഗ്യ രംഗത്തെ വിദഗ്‌ധരാണ്. സമിതിയുടെ അന്വേഷണത്തിൽ ഓക്സിജൻ കിട്ടാതെ മരിച്ചെന്ന് കണ്ടെത്തുന്നവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം നൽകുമെന്നും ഉപമുഖ്യമന്ത്രി അറിയിച്ചു.