ജയ്‌പൂർ: പാകിസ്ഥാന്‍റെ ഇന്‍റർ സർവീസസ് ഇന്‍റലിജൻസിന് വിവരങ്ങൾ ചോർത്തി നൽകിയെന്നാരോപിച്ച് ഇന്ത്യൻ ആർമിയിലെ കരാർ തൊഴിലാളിയെ ഡൽഹി പൊലീസ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. രാജസ്ഥാനിലെ പൊക്രാൻ ഗ്രാമത്തിലെ ബിക്കാനീർ സ്വദേശിയായ ഹബീബ് ഖാനെയാണ് കസ്റ്റഡിയിലെടുത്തത്.
പാകിസ്ഥാനിലേക്ക് വിവരങ്ങൾ ചോർത്തി നൽകിയതും, ഇന്തോ-പാക് അതിർത്തിയോട് ചേർന്ന് സംശയാസ്‌പദമായ പ്രവർത്തനങ്ങൾ നടത്തിയതിനുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ കുറേ വർഷങ്ങളായി ഇയാൾ പൊക്രാൻ പ്രദേശത്ത് താമസിച്ച് ചാരപ്രവർത്തനത്തിൽ ഏർപ്പെട്ടുവരികയായിരുന്നു എന്ന് അന്വേഷണ സംഘം അറിയിച്ചു.
ALSO READ: ജമ്മുവിൽ സുരക്ഷ സേനയും തീവ്രവാദികളും തമ്മിൽ വെടി വയ്പ്പ്
നിരവധി വർഷങ്ങളായി ഇന്ത്യൻ ആർമിയിൽ കരാറുകാരനായി ജോലി ചെയ്യുകയായിരുന്ന ഇയാൾക്ക് പ്രദേശത്ത് പ്രവർത്തിച്ചിരുന്ന ഇന്ദിര റാസോയിയിൽ പച്ചക്കറി വിതരണം ചെയ്യാനുള്ള കരാർ നിലവിൽ നൽകിയിട്ടുണ്ടായിരുന്നു. ഐഎസ്‌ഐക്ക് വേണ്ടി ചാരപ്പണി നടത്തിയെന്ന സംശയമുണ്ടായിരുന്നതിനാൽ ഡൽഹി ക്രൈംബ്രാഞ്ച് കുറച്ചു കാലമായി പ്രതിയെ നിരീക്ഷിച്ചുവരികയായിരുന്നു.