ETV Bharat / bharat

ഡല്‍ഹിയില്‍ 7546 പേര്‍ക്ക് കൂടി കൊവിഡ്

author img

By

Published : Nov 20, 2020, 2:03 AM IST

4,59,368 പേരാണ് ഡല്‍ഹിയില്‍ ചികിത്സയിലുള്ളത്.

Delhi covid update  covid latest news  delhi covid death  കൊവിഡ് വാര്‍ത്തകള്‍  ഡല്‍ഹി കൊവിഡ് വാര്‍ത്തകള്‍  ഇന്ത്യയിലെ കൊവിഡ് കണക്ക്  covid in indian states
ഡല്‍ഹിയില്‍ 7546 പേര്‍ക്ക് കൂടി കൊവിഡ്

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. 7546 പേര്‍ക്കാണ് കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. 62,437 സാമ്പിളുകള്‍ പരിശോധിച്ചപ്പോഴാണ് ഇത്രയധികം രോഗികള്‍ റിപ്പോര്‍ട്ട് ചെയ്‌തത്. 6685 പേര്‍ രോഗമുക്തി നേടുകയും ചെയ്‌തിട്ടുണ്ട്. 98 മരണങ്ങളും കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ആകെ 5,10,630 പേര്‍ ഡല്‍ഹിയില്‍ കൊവിഡ് മുക്തി നേടി. 4,59,368 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ആകെ 8041 കൊവിഡ് രോഗികള്‍ മരിക്കുകയും ചെയ്‌തിട്ടുണ്ട്. പ്രതിദിനം രാജ്യത്ത് ഏറ്റവും അധികം രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഡല്‍ഹിയിലാണ്. തണുപ്പ് കാലത്ത് ഡല്‍ഹിയില്‍ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.