ന്യൂഡര്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ വസതിക്ക് മുന്‍പില്‍ അക്രമം നടത്തിയ ബിജെപി-യുവമോര്‍ച്ച സംഘത്തിലെ 8 പേരെ പിടികൂടിയതായി ഡല്‍ഹി പൊലീസ്. നിയമസഭയില്‍ മന്ത്രി നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചെത്തിയ പ്രവര്‍ത്തകരാണ് സ്ഥലത്ത് അക്രമം നടത്തിയത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പൊലീസ് പ്രതികളെ അറസ്‌റ്റ് ചെയ്‌തത്.
"കശ്‌മീര്‍ ഫയല്‍സ്''നെതിരെയും, കശ്‌മീരി പണ്ഡിറ്റുകള്‍ക്കെതിരെയും നിയമസഭയില്‍ കെജ്‌രിവാള്‍ കഴിഞ്ഞ ദിവസം പരാമര്‍ശം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ ഔദ്യോഗിക വസതിക്ക് നേരേ ഒരുസംഘം ബിജെപി-യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തി അക്രമം അഴിച്ചുവിട്ടത്. പ്രദേശത്ത് വിന്യസിച്ചിരുന്ന പൊലീസ് ബാരിക്കേഡുകള്‍ ഉള്‍പ്പടെ പ്രവര്‍ത്തകര്‍ നശിപ്പിച്ചിരുന്നു.
Also read: ഗുജ്ജാര്‍ സംവരണ പ്രക്ഷോഭത്തിന്‍റെ മുഖം കിരോരി സിങ് ബൈന്‍സ്ല അന്തരിച്ചു
മന്ത്രിയുടെ വീടിന് സമീപം സ്ഥാപിച്ചിരുന്ന സിസിടിവി കാമറകള്‍ ഉള്‍പ്പടെ അക്രമിസംഘം അടിച്ചുതകര്‍ത്തതായാണ് പുറത്തുവരുന്ന വിവരം. സംഘങ്ങളായി തിരിഞ്ഞ് നടത്തിയ പരിശോധനകളിലാണ് പ്രതികളെ പിടികൂടിയതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. അക്രമത്തിന് പിന്നിലുണ്ടായിരുന്ന മറ്റ് പ്രതികള്‍ക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് ഡല്‍ഹി പൊലീസ് വ്യക്‌തമാക്കി.
നിയമസഭയില്‍ നടത്തിയ പ്രസ്‌താവനയില്‍ ഡല്‍ഹി മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ബിജെപി യുവമോർച്ച പ്രസിഡന്റും ബെംഗളൂരു എംപിയുമായ തേജസ്വി സൂര്യ രംഗത്തെത്തി. കെജ്‌രിവാള്‍ മാപ്പ് പറയുന്നത് വരെ പ്രതിഷേധങ്ങള്‍ തുടരുമെന്നും യുവമോർച്ച പ്രസിഡന്റ് വ്യക്‌തമാക്കി. അരവിന്ദ് കെജ്‌രിവാളിന്‍റെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് നടത്തിയ പത്രസമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ തേജസ്വി സൂര്യ പറഞ്ഞത്.