ലക്‌നൗ: ഉത്തർപ്രദേശിലെ അലിഗഡ് ജില്ലയിൽ വിഷമദ്യം കഴിച്ച് ഇതുവരെ 55 പേർ മരിച്ചു. 17 പേരുടെ നില ഗുരുതരമായി തുടരുന്നു. ഇവർ ജെഎൻ മെഡിക്കൽ കോളജിലും ജില്ലാ ആശുപത്രിയിലുമായി ചികിത്സയിലാണ്. വ്യാജ മദ്യം കഴിച്ചതിനെ തുടർന്ന് വ്യാഴാഴ്‌ച നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം രാത്രിയോടെയാണ് മരണങ്ങൾ സംഭവിക്കുന്നത്.
അലിഗഡിലെ ലോധ, ഖൈർ, ജവാൻ, തപ്പാൽ, അലിഗഡിലെ പിസാവ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നാണ് ബാധിതരായവർ മദ്യം വാങ്ങിയത്. ഇതുവരെ നാല് സർക്കാർ മദ്യവിൽപ്പനശാലകൾ അടച്ചിട്ടുണ്ടെന്ന് ജില്ലാ മജിസ്‌ട്രേറ്റ് ചന്ദ്ര ഭൂഷൺ സിങ് അറിയിച്ചു. സംഭവത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എൻഎസ്‌എ നിയമം നടപ്പാക്കാനും പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാനും ഉത്തരവിട്ടു. സംഭവത്തെക്കുറിച്ച് മജിസ്ട്രേറ്റ് തല അന്വേഷണം നടത്തുന്നത് എഡിഎം ഭരണകൂടമാണ്. 15 ദിവസത്തിനകം ബന്ധപ്പെട്ട ഉദ്യോഗസ്ഥർ റിപ്പോർട്ട് സമർപ്പിക്കും.
Also Read: മയക്കുമരുന്ന് വാങ്ങുകയും വിൽക്കുകയും ചെയ്ത ആറ് പേർ പിടിയിൽ