ETV Bharat / bharat

ഗംഗ നദിക്കരയിൽ മൃതദേഹങ്ങൾ കുഴിച്ചിട്ട നിലയിൽ - river Ganga

സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ജില്ല മജിസ്‌ട്രേറ്റ്‌.

ഉന്നാവോ  ഗംഗാ നദിക്കരയിൽ മൃതദേഹങ്ങൾ  Dead bodies found buried in sand near  river Ganga  UP's Unnao
ഗംഗ നദിക്കരയിൽ മൃതദേഹങ്ങൾ കുഴിച്ചിട്ട നിലയിൽ
author img

By

Published : May 13, 2021, 11:08 AM IST

Updated : May 13, 2021, 2:38 PM IST

ലക്‌നൗ : യുപിയിലെ ഉന്നാവോയിൽ, ഗംഗ നദിക്കരയിൽ കുഴിച്ചിട്ട നിലയിൽ മൃതദേഹങ്ങൾ. പത്തിലധികം മൃതദേഹങ്ങളാണ്‌ കണ്ടെത്തിയത്‌. പ്രദേശത്ത്‌ കൂടുതൽ തെരച്ചിൽ തുടരുകയാണ്‌. കൂടുതല്‍ മൃതദേഹങ്ങൾ മറവുചെയ്തതായി സൂചനയുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ജില്ല മജിസ്‌ട്രേറ്റ്‌ അറിയിച്ചു.

ഉന്നാവോയിലെ ഗംഗാ നദിക്കരയിൽ മൃതദേഹങ്ങൾ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി

കഴിഞ്ഞ ദിവസങ്ങളിലായി ബിഹാറിലെ ബുക്‌സറിനടുത്ത് ഗംഗ നദിയിൽ നാല് ഡസനോളം മൃതദേഹങ്ങൾ ഒഴുകി നടക്കുന്നതായി കണ്ടെത്തിയിരുന്നു. സംഭവത്തിൽ ജഡങ്ങള്‍ ഒഴുക്കിയതിലുള്‍പ്പെട്ടവരില്‍ ഒരാളെ കണ്ടെത്തുകയും ചെയ്തിരുന്നു. ഉത്തര്‍പ്രദേശ് പൊലീസിന്‍റെ നിര്‍ദേശപ്രകാരമാണ് താന്‍ മൃതദേഹങ്ങള്‍ ഒഴുക്കിയതെന്നാണ് ബിഹാരി സോ എന്നയാള്‍ ഇടിവി ഭാരതിനോട് വെളിപ്പെടുത്തിയത്.

ശവശരീരങ്ങള്‍ നദിയിൽ ഒഴുക്കുന്നതിനിടെയാണ് ഇയാളെ കണ്ടെത്തിയത്. ഇതുവരെ ആറ് മൃതദേഹങ്ങളാണ്‌ നദിയിൽ ഉപേക്ഷിച്ചതെന്നും കൂടുതലെണ്ണം നദിയിലൊഴുക്കാനുള്ള നിർദേശം ലഭിച്ചിട്ടുണ്ടെന്നും ഇയാൾ പറഞ്ഞിരുന്നു.

Last Updated : May 13, 2021, 2:38 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.