ഡെറാഡൂണ്‍ : ഉത്തരാഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പില്‍ രണ്ട് സ്ഥാനാര്‍ഥികളുടെ വിജയം കൗതുകാവഹമാണ്. അനുപമ റാവത്തിന്‍റെയും റിതു ഖണ്ഡൂരിയുടെയും വിജയങ്ങള്‍ക്കാണ് മധുരക്കൂടുതല്‍. അച്ഛന്മാരെ തോല്‍പ്പിച്ച പ്രതിയോഗികളെ തെരഞ്ഞെടുപ്പ് ഗോദയില്‍ വീഴ്‌ത്തിയാണ് ഇരുവരും നിയമസഭയിലേക്ക് ജയിച്ചുകയറിയത്.
2012ൽ അന്നത്തെ മുഖ്യമന്ത്രി മേജർ ജനറൽ (റിട്ട.) ബി.സി ഖണ്ഡൂരിയെ 4,623 വോട്ടുകള്‍ക്കാണ് കോൺഗ്രസ് സ്ഥാനാർഥി സുരേന്ദ്ര സിങ് നേഗി പരാജയപ്പെടുത്തുന്നത്. ബി.സി ഖണ്ഡൂരിയുടെ തോല്‍വിയോടെയാണ് നിയമസഭ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിമാര്‍ തോല്‍ക്കുന്ന പ്രവണത ആരംഭിയ്ക്കുന്നത്.
-
#ElectionResults2022 हरीश रावत की बेटी अनुपमा ने लिया पिता की हार का बदला, लेकिन हरदा नहीं बचा पाए साख @AnupamaRawatUK @harishrawatcmuk #UttarakhandElections2022 #उत्तराखंड https://t.co/03MKBfF2Rd
— ETVBharat Uttarakhand (@ETVBharatUK) March 10, 2022 " class="align-text-top noRightClick twitterSection" data="
">#ElectionResults2022 हरीश रावत की बेटी अनुपमा ने लिया पिता की हार का बदला, लेकिन हरदा नहीं बचा पाए साख @AnupamaRawatUK @harishrawatcmuk #UttarakhandElections2022 #उत्तराखंड https://t.co/03MKBfF2Rd
— ETVBharat Uttarakhand (@ETVBharatUK) March 10, 2022#ElectionResults2022 हरीश रावत की बेटी अनुपमा ने लिया पिता की हार का बदला, लेकिन हरदा नहीं बचा पाए साख @AnupamaRawatUK @harishrawatcmuk #UttarakhandElections2022 #उत्तराखंड https://t.co/03MKBfF2Rd
— ETVBharat Uttarakhand (@ETVBharatUK) March 10, 2022
പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം, 2022ൽ ബി.സി ഖണ്ഡൂരി പരാജയം ഏറ്റുവാങ്ങിയ അതേ കോട്ദ്വാർ മണ്ഡലത്തില്‍ നിന്ന് സുരേന്ദ്ര സിങ് നേഗിയെ ബിജെപി സ്ഥാനാര്‍ഥിയായ റിതു ഖണ്ഡൂരി പരാജയപ്പെടുത്തി. 2017ല്‍ യാംകേശ്വർ മണ്ഡലത്തില്‍ നിന്ന് ജയിച്ച റിതു ഖണ്ഡൂരിയ്ക്ക് ഇത്തവണ സ്വന്തം മണ്ഡലത്തില്‍ ടിക്കറ്റ് ലഭിച്ചില്ല. അങ്ങനെയാണ് കോട്‌ദ്വാര്‍ മണ്ഡലത്തിലെത്തുന്നത്.
Also read: അതികായരെ മുട്ടുകുത്തിച്ച് 'പാഡ് വുമണ്‍' ; ജീവൻ ജ്യോത് കൗറിനുമുന്നില്‍ അടിപതറി സിദ്ദുവും മജീതിയയും
2017ൽ അന്നത്തെ മുഖ്യമന്ത്രി ഹരീഷ് റാവത്ത് രണ്ടിടത്ത് നിന്നാണ് ജനവിധി തേടിയത്. എന്നാല്‍ കിച്ചച്ച, ഹരിദ്വാർ റൂറൽ എന്നീ രണ്ട് സീറ്റുകളിലും ഹരീഷ് റാവത്ത് പരാജയം ഏറ്റുവാങ്ങുകയായിരുന്നു. 12,278 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ സ്വാമി യതീശ്വരാനന്ദ് ആണ് ഹരിദ്വാറില്‍ ഹരീഷ് റാവത്തിനെ പരാജയപ്പെടുത്തിയത്.
എന്നാല്‍, 2022ല്‍ വിജയം ആവര്‍ത്തിയ്ക്കാമെന്ന സ്വാമി യതീശ്വരാനന്ദയുടെ കണക്കുകൂട്ടലുകള്‍ തകര്‍ത്ത് ഹരീഷ് റാവത്തിന്‍റെ മകള്‍ അനുപമ റാവത്ത് ഹരിദ്വാറില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. ഇത്തവണയും ഹരീഷ് റാവത്തിന് അടിപതറിയെങ്കിലും പിതാവിന്‍റെ പരാജയത്തിന് മകള്‍ പകരം വീട്ടി.