ബെംഗളുരു: ബെംഗളുരുവിൽ പ്രതിദിന കൊവിഡ് കേസുകൾ കുറയുന്നു. 13,402 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് 41,664 പുതിയ കേസുകളും 349 മരണവും പുതിയതായി റിപ്പോർട്ട് ചെയ്‌തു. കർണാടകയിൽ ഇതുവരെ 21,71,931 കേസുകളും 21,434 മരണവും സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. 34,425 പേർ രോഗമുക്തി നേടി.
ബെംഗളുരുവിൽ വ്യാഴാഴ്‌ച 15,191 കേസുകളും, വെള്ളിയാഴ്‌ച 14,316 കേസുകളുമാണ് റിപ്പോർട്ട് ചെയ്‌തത്. കർണാടകയിൽ ഇതുവരെ 15,44,982 പേർ രോഗമുക്തി നേടി. 21,434 മരണം സ്ഥിരീകരിച്ചു. 6,05,494 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നുണ്ട്. സംസ്ഥാനത്തെ പോസിറ്റിവിറ്റി നിരക്ക് 35.20 ശതമാനവും മരണനിരക്ക് 0.83 ശതമാനവുമാണ്.
ബെംഗളുരു അർബൻ (94), ബല്ലാരി (28), കലബുർഗി (21), തുമകുരു (18), മൈസുരു (15), ശിവമോഗ (15), ബാഗൽകോട്ടെ (14) എന്നിങ്ങനെയാണ് ഇന്ന് മരണം സ്ഥിരീകരിച്ചത്. മൈസുരു (2,489), ഹസൻ (2,443), തുമകുരു (2,302), ദക്ഷിണ കന്നഡ (1,787), ബല്ലാരി (1,622), ബെലഗവി (1,502) എന്നിങ്ങനെയാണ് പുതിയ കേസുകൾ. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നതും രോഗമുക്തി നിരക്ക് കൂടുതലുള്ള ജില്ലയും ബെംഗളുരു അർബനാണ്. ഇതുവരെ 2,77,66,478 സാമ്പിളുകളാണ് കർണാടകയിൽ പരിശോധിച്ചത്.