കൊൽക്കത്ത: യാസ് ചുഴലിക്കാറ്റ് വിതച്ച നാശനഷ്‌ടങ്ങള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി വിളിച്ചുചേര്‍ക്കുന്ന യോഗത്തില്‍ പങ്കെടുക്കാനാകില്ലെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. നാശനഷ്‌ടം സംബന്ധിച്ച് വിവരങ്ങൾ കൈമാറിയെന്നും യാസ് ചുഴലിക്കാറ്റിൽ 20,000 കോടി രൂപയുടെ ദുരിതാശ്വാസ പാക്കേജ് ആവശ്യപ്പെട്ട് കേന്ദ്രത്തിന് വിവരങ്ങൾ കൈമാറിയെന്നും മമത അറിയിച്ചു. ദിഗയുടെയും സുന്ദർബൻ്റെയും വികസനത്തിനായി 10,000 കോടി രൂപ ഉൾപ്പെടെയാണ് ദുരിതാശ്വാസ പാക്കേജ് ആവശ്യപ്പെട്ടത്.
Read more: ഇന്ധനവില വർധനവിനെതിരെ വ്യത്യസ്ത പ്രതിഷേധവുമായി മമത ബാനർജി
അതേസമയം മിഡ്‌നാപുരിലെ കലൈകുണ്ടയിലാണ് യോഗം നടക്കുക. കൃത്യസമയത്ത് അവിടെ എത്താൻ സാധിക്കില്ലെന്നും കലൈകുണ്ടയിലേക്ക് 30 മിനുട്ട് ദൂരമുണ്ടെന്നും മമത അറിയിച്ചു. പ്രധാനമന്ത്രിയെ ഇക്കാര്യം അറിയിച്ചെന്നും മമതാ ബാനർജി വ്യക്തമാക്കി. ഇന്ന് ചേരുന്ന യോഗത്തില്‍ പങ്കെടുക്കില്ലെന്ന് മമത തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത്.
യാസ് ചുഴലിക്കാറ്റിലുണ്ടായ നഷ്‌ടത്തിൻ്റെ പ്രാഥമിക റിപ്പോര്‍ട്ട് തയാറാക്കിയിട്ടുണ്ടെന്നും അത് പ്രധാനമന്ത്രിക്ക് കൈമാറുമെന്നും മമത പ്രതികരിച്ചു. യാസ് ചുഴലിക്കാറ്റ് നാശനഷ്‌ടം വിതച്ച ബംഗാളില്‍ പ്രധാനമന്ത്രി ആകാശനിരീക്ഷണം നടത്തിയിരുന്നു. സംസ്ഥാനത്ത് അഞ്ച് പേരാണ് കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയിലും അപകടത്തിലും മരിച്ചത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പൂർബ മെഡിനിപൂർ, പാസ്‌ചിം മെഡിനിപൂർ, ബൻകുര, സൗത്ത് 24 പർഗാന, പൗർഗ്രാം തുടങ്ങി നിരവധി ജില്ലകളിൽ കനത്ത നാശനഷ്‌ടമാണ് ഉണ്ടായത്.