ETV Bharat / bharat

ടൗട്ട ചുഴലിക്കാറ്റ്; ഗുജറാത്തിലേക്ക് എൻഡിആർഎഫ് സംഘം പുറപ്പെട്ടു - എൻഡിആർഎഫ് സംഘം പുറപ്പെട്ടു

നിലവിൽ 53 ടീമുകളാണ് എൻഡിആർഎഫിന്‍റെ ഭാഗമായി ഉള്ളത്.

Cyclone Tauktae: NDRF team from Bhubaneshwar leaves for Gujarat Cyclone Tauktae NDRF team from Bhubaneshwar NDRF ടൗട്ട ചുഴലിക്കാറ്റ് എൻഡിആർഎഫ് സംഘം പുറപ്പെട്ടു എൻഡിആർഎഫ്
ടൗട്ട ചുഴലിക്കാറ്റ്
author img

By

Published : May 15, 2021, 12:38 PM IST

ഭുവനേശ്വർ: ടൗട്ട ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ ഭുവനേശ്വറിൽ നിന്നുള്ള ദേശീയ ദുരന്ത നിവാരണ സേന ഗുജറാത്തിലേക്ക് തിരിച്ചു. അടിയന്തര ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി മുണ്ടുലിയിൽ നിന്നുള്ള മൂന്നാം ബറ്റാലിയനാണ് ഗുജറാത്തിലേക്ക് തിരിച്ചത്. മെയ് 18ന് സംഘം ഗുജറാത്തിലെത്തും.

Also Read: ടൗട്ടെ ചുഴലിക്കാറ്റ് കൂടുതൽ ശക്തമാകുമെന്ന് മുന്നറിയിപ്പ്

ടൗട്ട ചുഴലിക്കാറ്റ് നേരിടാൻ സംഘം സജ്ജമാണെന്നും 53 ടീമുകൾ നിലവിൽ ദുരന്ത നിവാരണ സേനയുടെ ഭാഗമായി ഉണ്ടെന്നും അധികൃതർ അറിയിച്ചു. ഇതിൽ 24 ടീമുകളെ മുൻകൂട്ടി വിന്യസിച്ചിട്ടുണ്ട്. 29 ടീമുകൾ തയ്യാറായി നിൽക്കുന്നുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു. കേരളം, തമിഴ്‌നാട്, കർണാടക, ഗുജറാത്ത്, മഹാരാഷ്‌ട്ര എന്നീ സംസ്ഥാനങ്ങളിലേക്കും സേനയെ അയക്കാൻ സജ്ജമാണെന്നും എൻഡിആർഎഫ് ഡയറക്‌ടർ ജനറൽ ട്വിറ്ററിലൂടെ അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.