ഭുവനേശ്വർ: ജവാദ് ചുഴലിക്കാറ്റ് ശനിയാഴ്‌ച രാവിലെ തീരം തൊടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. വെള്ളിയാഴ്‌ച പുലര്‍ച്ചെ ബംഗാള്‍ ഉള്‍ക്കടലില്‍ ശക്തിപ്രാപിച്ച ന്യൂനമര്‍ദം അടുത്ത 12 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റായി മാറും. ശനിയാഴ്‌ച രാവിലെയോടെ ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശ്- ഒഡിഷ തീരം തൊടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ട്വീറ്റ് ചെയ്‌തു.
ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ ആന്ധ്രാപ്രദേശ്, ഒഡിഷ എന്നിവിടങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ആന്ധ്രാപ്രദേശ്, ഒഡിഷ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ തീരദേശ ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.
-
@DD @DDNewslive @osdmaodisha @airnewsalerts @APSDMA https://t.co/gegSdpA7kp
— India Meteorological Department (@Indiametdept) December 3, 2021 " class="align-text-top noRightClick twitterSection" data="
">@DD @DDNewslive @osdmaodisha @airnewsalerts @APSDMA https://t.co/gegSdpA7kp
— India Meteorological Department (@Indiametdept) December 3, 2021@DD @DDNewslive @osdmaodisha @airnewsalerts @APSDMA https://t.co/gegSdpA7kp
— India Meteorological Department (@Indiametdept) December 3, 2021
ഒഡിഷയിലെ തീരദേശ ജില്ലകളിൽ ദേശീയ ദുരന്ത നിവാരണ സേന, സംസ്ഥാന ഫയർ സർവീസസ്, സംസ്ഥാന ദുരന്ത നിവാരണ സേന എന്നിവയുൾപ്പെടെ 266 ടീമുകളെ വിന്യസിക്കുമെന്ന് സ്പെഷ്യൽ റിലീഫ് കമ്മിഷണർ (എസ്ആർസി) പ്രദീപ് കുമാർ ജെന അറിയിച്ചു.
സംസ്ഥാനങ്ങളുടെയും കേന്ദ്ര മന്ത്രാലയങ്ങളുടെയും ബന്ധപ്പെട്ട ഏജൻസികളുടെയും തയ്യാറെടുപ്പുകൾ അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്‌ച ഉന്നതതല യോഗം വിളിച്ചിരുന്നു.
Also read: Uber booking via WhatsApp: വാട്ട്സ്‌ആപ്പ് വഴിയും യൂബർ ബുക്ക് ചെയ്യാം, പദ്ധതി ആദ്യം ഇന്ത്യയിൽ