ETV Bharat / bharat

കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ ഡൽഹി ഒന്നാമത് - delhi attack case

ഡൽഹിയിലെ കുറ്റകൃത്യങ്ങൾ 300 മുതൽ 400 ശതമാനം വരെ വർധിച്ചുവെന്ന് റിപ്പോർട്ട്. അക്രമങ്ങളുടെ എണ്ണത്തിൽ രാജ്യത്തെ 19 മെട്രോപൊളിറ്റൻ നഗരങ്ങളിൽ ഡൽഹി ഒന്നാം സ്ഥാനത്ത്

1
1
author img

By

Published : Nov 14, 2020, 7:02 AM IST

ന്യൂഡൽഹി: ദേശീയ തലസ്ഥാനത്ത് കുറ്റകൃത്യങ്ങളുടെ എണ്ണം പെരുകുന്നു. ഡൽഹിയിലെ കുറ്റകൃത്യങ്ങൾ 300 മുതൽ 400 ശതമാനം വരെ വർധിച്ചുവെന്നാണ് റിപ്പോർട്ട്. 2011-12 ൽ അക്രമങ്ങളിൽ നേരിയ ഇടിവുണ്ടായെങ്കിലും നിർഭയ സംഭവത്തിന് ശേഷം വർധിച്ചുവരുന്ന കുറ്റകൃത്യങ്ങളുടെ നിരക്ക് ഡൽഹി പൊലീസിന്‍റെ കാര്യക്ഷമതയെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തി. ബലാത്സംഗം, കൊലപാതകം തുടങ്ങിയ അതിക്രൂരമായ കുറ്റകൃത്യങ്ങളുടെ നിരക്ക് ഡൽഹിയിൽ കുത്തനെ ഉയർന്നു.

നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ (എൻ‌സി‌ആർ‌ബി) പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്തെ 19 മെട്രോപൊളിറ്റൻ നഗരങ്ങളിൽ ഡൽഹി ഒന്നാം സ്ഥാനത്താണ്. 2014-2019 കാലയളവിൽ ദേശീയ തലസ്ഥാനം കവർച്ച, വാഹന മോഷണം എന്നിവയുൾപ്പെടെ രണ്ടായിരത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്‌തു. സ്ത്രീകൾക്കെതിരായ ബലാത്സംഗവും മറ്റ് ലൈംഗിക കുറ്റകൃത്യങ്ങളും 440 ശതമാനം വർധിച്ചു.

ഡൽഹി പൊലീസ് നേരിട്ട് ആഭ്യന്തര മന്ത്രാലയത്തിന്‍റെ കീഴിലാണ്. ഏകോപനത്തിനായി ഡൽഹി പൊലീസിന്‍റെ നിയന്ത്രണം സംസ്ഥാന സർക്കാരിന് കൈമാറണമെന്ന് മുൻ ഡൽഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത്തും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും കേന്ദ്ര സർക്കാരിനോട് ആവർത്തിച്ച് അഭ്യർഥിച്ചിരുന്നു. എന്നാൽ ആഭ്യന്തര മന്ത്രാലയം ഇത് പരിഗണിച്ചിട്ടില്ല. വടക്കുകിഴക്കൻ ഡൽഹിയിലുണ്ടായ കലാപത്തിലും പൊലീസിന്‍റെ കാര്യക്ഷമതയെക്കുറിച്ച് ചോദ്യങ്ങൾ ഉയർന്നിരുന്നു. ഇക്കാര്യത്തിലും കേന്ദ്രസർക്കാർ ഇതുവരെ ഒരു പ്രതികരണവും നൽകിയിട്ടില്ല.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.