ETV Bharat / bharat

ഉയരുന്ന കൊവിഡ് മരണനിരക്ക് ; വീണ്ടും ഭീതിയിൽ മഹാരാഷ്ട്ര

അഞ്ച് ദിവസം മുൻപ് 2.01 ശതമാനം ആയിരുന്ന കൊവിഡ് മരണനിരക്ക് വെള്ളിയാഴ്ച ആകുമ്പോഴേക്ക് 2.03 ശതമാനമായി.

covid death rate increases in maharashtra  ഉയരുന്ന കൊവിഡ് മരണനിരക്ക്  കൊവിഡ് വ്യാപന ഭീതിയിൽ മഹാരാഷ്ട്ര  മഹാരാഷ്ട്ര  മഹാരാഷ്ട്ര കൊവിഡ്  കൊവിഡ് മരണനിരക്ക്  covid death rate  maharashtra  maharashtra covid  covid19  കൊവിഡ്
കൊവിഡ് വ്യാപന ഭീതിയിൽ മഹാരാഷ്ട്ര
author img

By

Published : Jul 10, 2021, 9:11 PM IST

മുംബൈ : മഹാരാഷ്ട്രയിൽ കൊവിഡ് മരണനിരക്ക് ഉയരുന്നു. വീണ്ടും രോഗഭീതിയിലാവുകയാണ് സംസ്ഥാനം. കഴിഞ്ഞ ദിവസം മാത്രം 200 കൊവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.

2.03 ശതമാനമാണ് വെള്ളിയാഴ്ചയിലെ കൊവിഡ് മരണനിരക്ക്. അഞ്ച് ദിവസം മുൻപ് 2.01 ശതമാനമായിരുന്ന മരണനിരക്കാണ് കഴിഞ്ഞ ദിവസം 2.03 ആയി വർധിച്ചത്.

സംസ്ഥാനത്തെ എട്ട് ജില്ലകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തിന് മുകളിലുമാണ്. 8992 കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തത്.

10458 പേർ കൂടി കഴിഞ്ഞ ദിവസം രോഗമുക്തി നേടിയതോടെ ഇതുവരെ ഭേദമായവരുടെ എണ്ണം 59,00,440 ആയി. 96.08 ആണ് സംസ്ഥാനത്തെ കൊവിഡ് മുക്തി നിരക്ക്. നിലവിൽ 1,12,231 പേരാണ് മഹാരാഷ്ട്രയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.

Also Read: തമിഴ്‌നാട്ടില്‍ ലോക്ക്‌ഡൗണ്‍ നീട്ടി; കടകള്‍ രാത്രി 9 മണി വരെ തുറക്കാം

സംസ്ഥാനത്ത് കോലാപൂർ ജില്ലയിലാണ് ഏറ്റവും കൂടിയ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് . 10.24 ശതമാനമാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സതാര, സംഗാലി, റായ്‌ഗഡ്, പുനെ, രത്നഗിരി, സിന്ധുദുർഗ്, പാൽഘർ, ബുൽദാന എന്നിവയാണ് അഞ്ച് ശതമാനത്തിന് മുകളിൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന മറ്റ് ജില്ലകൾ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.