ന്യൂഡല്‍ഹി: ബുധനാഴ്ച വൈകുന്നേരം ഏഴ് മണി വരെയുള്ള കണക്കനുസരിച്ച് രാജ്യത്ത് 39 കോടി കൊവിഡ് വാക്സിനുകള്‍ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കണക്ക് പ്രകാരം 32.10 ലക്ഷം വാക്സിനാണ് ഒറ്റ ദിവസം കൊണ്ട് വിതരണം ചെയ്തിരിക്കുന്നത്. അതില്‍ 13,82,467 പേരും 18-44 ഇടയില്‍ പ്രായമുള്ളവരാണ്. രാജ്യത്ത് രണ്ട് ഡോസ് വാക്സിനും ലഭിച്ച 1,57,660 പേരുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
കൂടുതല്‍ വായനക്ക്:- 1.70 കോടി കൊവിഡ് വാക്സിന്‍ രാജ്യത്ത് ലഭ്യമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രായം
18-44 ഇടയില്‍ പ്രായമുള്ള 11,78,70,724 പേര്‍ക്കാണ് ആദ്യ ഡോസ് വാക്സിന്‍ ലഭിച്ചത്. ഉത്തർപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ, തമിഴ്‌നാട്, ബിഹാർ, ഗുജറാത്ത്, കർണാടക, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ 18-44 ഇടയില്‍ പ്രായമുള്ള 50 ശതമാനം പേര്‍ക്കും വാക്സിന്‍ നല്‍കി.
കൂടുതല്‍ വായനക്ക്:- സംസ്ഥാനത്തിന് 3.79 ലക്ഷം ഡോസ് കൊവിഡ് വാക്സിന്‍ കൂടി
ആന്ധ്രാപ്രദേശ്, അസം, ഛത്തീസ്‌ഗഡ്, ന്യൂഡല്‍ഹി, ഹരിയാന, ജാർഖണ്ഡ്, കേരളം, തെലങ്കാന, ഹിമാചൽ പ്രദേശ്, ഒഡിഷ, പഞ്ചാബ്, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളില്‍ 18-44 ഇടയില്‍ പ്രായമുള്ള 10 ലക്ഷത്തിലേറെ പേര്‍ക്കും വാക്സിന്‍ നല്‍കിയതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.