ETV Bharat / bharat

ഡൽഹിയിൽ നിന്നെത്തുന്നവർക്ക് കൊവിഡ് പരിശോധന നിർബന്ധമാക്കി ഉത്തരാഖണ്ഡ് സർക്കാർ - covid test mandatory

ഡൽഹിയിലെ കൊവിഡ് വ്യാപനം ക്രമാതീതമായി വർധിച്ചതിനെ തുടർന്നാണ് ഉത്തരാഖണ്ഡ് സർക്കാർ തീരുമാനം അറിയിച്ചത്

ഉത്തരാഖണ്ഡ് സർക്കാർ  കൊവിഡ് പരിശോധന  ഡൽഹി കൊവിഡ്  delhi covid  covid test mandatory  uttarakhand govt
ഡൽഹിയിൽ നിന്നെത്തുന്നവർക്ക് കൊവിഡ് പരിശോധന നിർബന്ധമാക്കി ഉത്തരാഖണ്ഡ് സർക്കാർ
author img

By

Published : Nov 25, 2020, 1:28 PM IST

ഡെറാഡൂൺ: ഡൽഹിയിൽ നിന്നെത്തുന്ന വിമാന യാത്രക്കാർക്ക് കൊവിഡ് പരിശോധന നിർബന്ധമാക്കി ഉത്തരാഖണ്ഡ് സർക്കാർ. ഡൽഹിയിലെ കൊവിഡ് വ്യാപനം ക്രമാതീതമായി വർധിച്ചതിനെ തുടർന്നാണ് സർക്കാർ തീരുമാനം. ജോളിഗ്രാന്‍റ് വിമാനത്താവളത്തിലാണ് പരിശോധന സജ്ജമാക്കിയത്.

ഡൽഹിയിൽ നിന്നെത്തുന്ന യാത്രക്കാർക്കായി കൊവിഡ് പരിശോധന നിർബന്ധമായും നടത്തണമെന്ന് ഉത്തരാഖണ്ഡ് സർക്കാർ നിർദേശിച്ചതായി ജോളിഗ്രാന്‍റ് വിമാനത്താവളം മേധാവി ഡി.കെ ഗൗതം അറിയിച്ചു. മഹാരാഷ്‌ട്ര, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളുമായി ചേർന്നാണ് സർക്കാർ കൊവിഡ് പരിശോധന കർശനമാക്കിയത്. ഡൽഹിയിലെ സജീവ കേസുകളുടെ എണ്ണം 38,501 ആയി തുടരുമ്പോൾ ഉത്തരാഖണ്ഡിലെ സജീവ കേസുകളുടെ എണ്ണം 4638 ആയി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.