ETV Bharat / bharat

കാനഡയിലേക്കുള്ള എയർ ഇന്ത്യ വിമാനങ്ങൾ മെയ് 21 വരെ റദ്ദാക്കി - covid spread Air India flights

വ്യാഴാഴ്‌ച മുതൽ 30 ദിവസത്തേക്ക് ഇന്ത്യയിൽ നിന്നുള്ള യാത്രാ വിമാനങ്ങൾക്ക് കാനഡ താത്‌കാലിക വിലക്കേർപ്പെടുത്തിയിരുന്നു.

കൊവിഡ് വ്യാപനം  കൊവിഡ് വ്യാപനം എയർ ഇന്ത്യ  കൊവിഡ് വ്യാപനം കാനഡ  കാനഡ  എയർ ഇന്ത്യ  covid spread  covid spread Air India flights cancelled Canada  Air India flights  covid spread Air India flights  Canada
കൊവിഡ് വ്യാപനം; കാനഡയിലേക്കുള്ള എയർ ഇന്ത്യ വിമാനങ്ങൾ മെയ് 21 വരെ റദ്ദാക്കി
author img

By

Published : Apr 23, 2021, 2:54 PM IST

ന്യൂഡൽഹി: ദിനംപ്രതി കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ മെയ് 21 വരെയുള്ള കാനഡയിലേക്കുള്ള എയർ ഇന്ത്യ വിമാനങ്ങൾ റദ്ദാക്കി. കാനഡയിലെ റെഗുലേറ്ററി പ്രഖ്യാപിച്ച നിയന്ത്രണങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി. ട്വിറ്ററിലൂടെയാണ് എയർ ഇന്ത്യ ഇക്കാര്യം അറിയിച്ചത്.

റീ ഷെഡ്യൂൾ, റീ ഫണ്ട് എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ ഉടൻ തന്നെ യാത്രക്കാരെ അറിയിക്കുമെന്നും എയർ ഇന്ത്യ അറിയിച്ചു. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാതലത്തിൽ വ്യാഴാഴ്‌ച മുതൽ 30 ദിവസത്തേക്ക് ഇന്ത്യയിൽ നിന്നുള്ള യാത്രാ വിമാനങ്ങൾക്ക് കാനഡ താത്‌കാലിക വിലക്കേർപ്പെടുത്തിയിരുന്നു.

അതേ സമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3,32,730 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടർച്ചയായ രണ്ട് ദിവസങ്ങളിൽ ഇന്ത്യയിലെ കൊവിഡ് കണക്കുകൾ മൂന്നു ലക്ഷത്തിൽ അധികമാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.