ന്യൂഡല്‍ഹി : രാജ്യത്തെ കൊവിഡ് സ്ഥിതിഗതികൾ അവലോകനം ചെയ്യാൻ യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഞായറാഴ്‌ച വൈകുന്നേരം 4.30 ന് ഉന്നത ഉദ്യോഗസ്ഥരുമായുള്ള യോഗം ചേരുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. രാജ്യത്തുടനീളം കൊവിഡ് കേസുകൾ വൻതോതിൽ വർദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് യോഗം.
24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 1,59,632 പുതിയ കൊവിഡ് കേസുകളും 40,863 രോഗമുക്തിയും 327 മരണങ്ങളും റിപ്പോർട്ട് ചെയ്‌തു. രാജ്യത്ത് സജീവമായ കേസുകളുടെ എണ്ണം 5,90,611 ആയി ഉയർന്നു. 3,44,53,603 പേർ ഇതുവരെ സുഖം പ്രാപിച്ചു.
ALSO READ: India Covid | കുതിച്ചുയർന്ന് കൊവിഡ് ; 1,59,632 പേർക്ക് കൂടി രോഗബാധ, 3,623 പേര്‍ക്ക് ഒമിക്രോണ്‍
നിലവില്‍ ഇന്ത്യയിലെ ഒമിക്രോണ്‍ കേസുകളുടെ എണ്ണം 3,623 ആണ്. മഹാരാഷ്ട്രയിൽ മാത്രം 1,000 കേസുകളുണ്ട്. ഡൽഹി ഒമിക്രോൺ കേസുകളില്‍ രണ്ടാം സ്ഥാനത്താണ് ഉള്ളതെങ്കിലും, രോഗബാധിതരുടെ എണ്ണം ഇന്നലത്തെ 876 ൽ നിന്ന് 513 ആയി കുറഞ്ഞു. കർണാടക 441 കേസുകളുമായി മൂന്നാം സ്ഥാനത്തും രാജസ്ഥാൻ 373 കേസുകളുമായി നാലാം സ്ഥാനത്തുമാണ്.