ETV Bharat / bharat

കൊവിഡ്-19 : മധ്യപ്രദേശ് സർക്കാരിന് സഹായ വാഗ്‌ദാനവുമായി ഡിആർഡിഒ

കൊവിഡ് രോഗികൾക്കായുള്ള ബിനയിലെ 1000 കിടക്കകളോടുകൂടിയ താൽകാലിക ആശുപത്രിയുടെ നിർമാണത്തിൽ മധ്യപ്രദേശ് സർക്കാരിനെ ഡിആർഡിഒ പൂർണമായും സഹായിക്കും.

covid covid19 കൊവിഡ്19 കൊവിഡ് drdo mp madhya pradesh bhopal defence research and development organization ഭോപ്പാൽ മധ്യപ്രദേശ് ഡിഫൻസ് റിസേർച്ച് ആന്‍റ് ഡെവലപ്‌മെന്‍റ് ഓർഗനൈസഷൻ ഡിആർഡിഒ ശിവരാജ് സിങ് ചൗഹാൻ shivraj singh chauhan
COVID-19: DRDO to assist MP govt in construction of 1000-bed temporary hospital in Bina, informs CM
author img

By

Published : Apr 24, 2021, 9:37 PM IST

ഭോപ്പാൽ: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ മധ്യപ്രദേശ് സർക്കാരിന് സഹായ വാഗ്‌ദാനവുമായി ഡിഫൻസ് റിസേർച്ച് ആന്‍റ് ഡെവലപ്‌മെന്‍റ് ഓർഗനൈസഷൻ (ഡിആർഡിഒ). കൊവിഡ് രോഗികൾക്കായുള്ള ബിനയിലെ 1000 കിടക്കകളോടുകൂടിയ താൽകാലിക ആശുപത്രി നിർമാണത്തിൽ സംസ്ഥാന സർക്കാരിനെ ഡിആർഡിഒ സഹായിക്കും. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ കേന്ദ്ര മന്ത്രി രാജ്‌നാഥ് സിങുമായി ചർച്ച നടത്തിയിരുന്നു. മുഖ്യമന്ത്രി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. കൂടാതെ സംസ്ഥാനത്ത് ഓക്‌സിജൻ വിതരണം ത്വരിതപ്പെടുത്തുമെന്നും ഇതുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറുമായി സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി നടത്തിയ ചർച്ചയിൽ ഓക്‌സിജൻ ടാങ്കറുകൾ എയർവേ, റെയിൽവേ, റോഡുകൾ എന്നിവ വഴി മധ്യപ്രദേശിലേക്ക് കൊണ്ടുപോകാന്‍ തീരുമാനിച്ചതായും ആഭ്യന്തര മന്ത്രാലയം പൂർണ സഹകരണവും ഏകോപനവും ഉറപ്പ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. കൂടാതെ പ്രതിപക്ഷ നേതാവ് കമൽനാഥുമായി ഫോണിൽ ചർച്ച നടത്തിയെന്നും സംസ്ഥാനത്ത് കൊവിഡ് വ്യാപനം നിയന്ത്രിക്കാനും തടയാനുമുള്ള ശ്രമങ്ങളെക്കുറിച്ച് അദ്ദേഹത്തെ അറിയിച്ചതായും മന്ത്രി കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.