ETV Bharat / bharat

കണക്കില്ലാതെ കൊവിഡ് മരണങ്ങൾ, കൈമലർത്തി സർക്കാരുകൾ

author img

By

Published : Apr 18, 2021, 7:28 AM IST

സർക്കാർ പുറത്തു വിടുന്ന കണക്കുകളും ശ്‌മശാന കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്ന കണക്കുകളിൽ തമ്മിൽ വലിയ വ്യത്യാസമുണ്ടെന്നാണ് കണക്കുകളിൽ നിന്ന് വ്യക്തമാകുന്നു.

difference in Govt death figures and actual deaths  Serious mismatch in mortality data  between official figures, ground reality  COVID deaths data mismatch  ETV Bharat report on covid deaths  കൊവിഡ് കണക്കുകളിൽ വ്യത്യാസം  കൊവിഡ് മരണനിരക്ക്  കൊവിഡ് കണക്കുകളിലെ വ്യത്യാസം ചൂണ്ടിക്കാട്ടുന്നു
ലഖ്‌നൗവിലെ കൊവിഡ് മരണ കണക്കുകളിൽ സംശയം ഉയരുന്നതായി ആരോപണം

ഹൈദരാബാദ്: കഴിഞ്ഞ ദിവസങ്ങളിലായി ഇന്ത്യയിൽ രണ്ട് ലക്ഷത്തിലധികം കേസുകളാണ് ദിനം പ്രതി റിപ്പോർട്ട് ചെയ്യുന്നത്. തുടർച്ചയായ മൂന്നാം ദിവസവും 1,000 ത്തിലധികം പേരാണ് കൊവിഡ് ബാധിച്ച് മരിക്കുന്നത്. സർക്കാർ പുറത്ത് കൊവിഡ് മരണവുമായി ബന്ധപ്പെട്ട കണക്കുകളും മൃതദേഹങ്ങൾ സംസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട കണക്കുകളും തമ്മിൽ ബന്ധമില്ലെന്നാണ് ആരോഗ്യമന്ത്രാലയം പുറത്തുവിടുന്ന കണക്കുകളിൽ നിന്ന് പുറത്തു വരുന്നത്. ഇടിവി ഭാരത് നടത്തിയ അന്വേഷണത്തിൽ ഈ കണക്കുകളിലെ വ്യത്യാസം കാണാൻ സാധിച്ചു.

ഇടിവി ഭാരത് നടത്തുന്ന അന്വേഷണത്തിൽ ഗുജറാത്ത്, മഹാരാഷ്‌ട്ര സംസ്ഥാനങ്ങളിലെ വിവിധ നഗരങ്ങളിൽ നിന്ന് ലഭിച്ച കണക്കുകളിലെ വ്യത്യാസമാണ് അന്വേഷിക്കാൻ ശ്രമിക്കുന്നത്. ആദ്യ റിപ്പോർട്ടിൽ മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ഡൽഹി സംസ്ഥാനങ്ങളിലെ കണക്കുകളിലെ വ്യത്യാസം റിപ്പോർട്ട് ചെയ്‌തിരുന്നു. സംസ്‌കരണ കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന കണക്കുകളും സർക്കാരിൽ നിന്ന് ലഭിക്കുന്ന മരണ സംഖ്യകളും തമ്മിൽ വലിയ വ്യത്യാസമാണ് കാണുന്നത്.

ഉത്തർ പ്രദേശിൽ കൊവിഡ് രോഗികളുടെ എണ്ണം ദിനം പ്രതി വർധിക്കുകയാണ്

വ്യാഴാഴ്‌ച 5183 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. സർക്കാർ കണക്കുകൾ പ്രകാരം 26 പേർ കൊവിഡ് ബാധിച്ചു അതേ ദിവസം മരിച്ചിരുന്നു. എന്നാൽ ശ്‌മശാനങ്ങളിൽ 108 മൃതദേഹങ്ങളാണ് കൊവിഡ് ബാധിച്ച് മരിച്ചതെന്ന് നഗരത്തിലെ കണക്കുകളിൽ വ്യക്തമാകുന്നു. വിവിധ ശ്‌മശാനങ്ങളിലായി 60 മൃതദേഹങ്ങളും സംസ്‌കരിച്ചു.

തലസ്ഥാന നഗരമായ ഉത്തർപ്രദേശിൽ കൊറോണ അണുബാധ വളരെ നിർണ്ണായക അനുപാതത്തിലാണ്. വ്യാഴാഴ്ച 5,183 പേർക്ക് കൊവിഡ് ബാധിച്ചതായി കണ്ടെത്തി. സർക്കാർ കണക്കുകൾ പ്രകാരം 26 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. രണ്ട് ശ്മശാന സ്ഥലങ്ങളിൽ രാത്രി മുഴുവൻ മൃതദേഹങ്ങൾ കത്തിച്ചപ്പോൾ 108 മൃതദേഹങ്ങൾ അടക്കം ചെയ്തു. നഗരത്തിലെ വിവിധ ശ്മശാനങ്ങളിൽ 60 മൃതദേഹങ്ങൾ സംസ്‌കരിച്ചു.

സർക്കാരിന്‍റെ കണക്കുകളിൽ പറയുന്നതിനേക്കാൾ ഏഴിരട്ടി മൃതദേഹങ്ങളാണ് ദിനംപ്രതി സംസ്‌കരിക്കുന്നത്. ഈ വ്യത്യാസം സർക്കാർ കണക്കുകളിലെ വ്യത്യാസം എടുത്തു കാണിക്കുന്നുണ്ട്. കൊവിഡ് ബാധിതരായവർ ആശുപത്രിയിൽ ചികിത്സ തേടുന്നില്ലേ എന്ന സംശയവും ഈ കണക്കുകളിലെ വ്യത്യാസങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ഈ വ്യത്യാസങ്ങൾ അന്വേഷിക്കുന്നില്ലെന്നും ആരോപണമുയരുന്നുണ്ട്. ഇതനുസരിച്ച് കൊവിഡ് മരണത്തിന്‍റെ യഥാർഥ കണക്കുകളും സർക്കാർ നൽകുന്ന വിവരങ്ങളും വ്യത്യാസവും വളരെ ഉയർന്നതാണ്.

നഗരത്തിലെ ബൈസാകുണ്ഡ്, ഗുലാലാ ഘട്ട് എന്നീ ശ്മശാനങ്ങളിലായി വ്യാഴാഴ്ച രാത്രി വരെ 108 മൃതദേഹങ്ങള്‍ സംസ്‌കരിച്ചിട്ടുണ്ടെന്ന് ലഖ്‌നൗ സിറ്റി പൊലിസ് കമ്മിഷണർ അജയ് ദ്വിവേദി പറയുന്നു. ശ്‌മശാനത്തിനൊപ്പം പൊതു ഇടങ്ങളിൽ പോലും ഈ സാഹചര്യത്തിൽ മൃതശരീരങ്ങൾ സംസ്‌കരിക്കുന്നുണ്ട്. കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം വർധിച്ചതിനൊപ്പം ശ്‌മശാനങ്ങളിലും വലിയ നിരയാണ് നിലവിൽ കാണപ്പെടുന്നത്. നഗരത്തിൽ ചെറുതും വലുതുമായ 100ഓളം ശ്‌മശാനങ്ങളാണ് നിലവിലുള്ളതെന്നും കൊവിഡിന് മുമ്പ് അഞ്ചോ ആറോ പേരുടെ സംസ്‌കാരമാണ് ദിനം പ്രതി നടന്നിരുന്നതെന്നും സെമിത്തേരി കമ്മിറ്റിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഇമാം അബ്ദുള്‍ പറയുന്നു. ഇന്നത്തെ സാഹചര്യത്തിൽ ഈ കണക്കുകൾ 60 മുതൽ 70 വരെ ആയെന്നുമാണ് കണക്കുകൾ.

കൂടുതൽ മരണ സംഖ്യ, സംസ്‌കരണത്തിനുള്ള നിരക്കിലും വർധനവ്

വ്യാഴാഴ്ച അദ്‌നാന്‍ ഡാനിഷ് എന്നയാളുടെ പിതാവ് മരണപ്പെട്ടു. പിതാവിന്റെ മൃതദേഹം സംസ്‌കരിക്കുന്നതിനായി ബന്ധുക്കളോടൊപ്പം ഐഷ്ബാഗ് സെമിത്തേരിയില്‍ എത്തിച്ചേര്‍ന്നു. മൃതദേഹങ്ങള്‍ വന്നെത്തുന്നതില്‍ വർധനവുണ്ടായതോടു കൂടി വളരെയേറെ സമയം ഒരാള്‍ക്ക് സംസ്‌കാരത്തിനായി കാത്തു നില്‍ക്കേണ്ടി വരുന്നു എന്നാണ് അദ്‌നാന്‍ ഡാനിഷ് പറയുന്നത്. ഒരു കുഴിമാടം ഒരുക്കുന്നതിന് 800 രൂപയാണ് ഈടാക്കാറുള്ളത്. എന്നാൽ നിലവിൽ ഈ തുക 1500 രൂപ മുതല്‍ 2000 രൂപ വരെയായി ഉയർത്തി. കൂടുതല്‍ പണം നല്‍കുന്നതാരാണോ അവര്‍ക്ക് ആദ്യം തന്നെ കുഴിമാടം നിർമിച്ചു കൊടുക്കുകയും മറ്റുള്ളവര്‍ മൃതദേഹങ്ങളുമായി കാത്തു നില്‍ക്കേണ്ടി വരുന്നു എന്നുള്ള ദുഖകരമായ അവസ്ഥയും ശ്മശാനങ്ങളില്‍ നിലനില്‍ക്കുന്നതായി പറയുന്നു.

മൃതദേഹങ്ങള്‍ വഹിച്ചു കൊണ്ടു പോകുന്നതിന് അമിത തുക ഈടാക്കുന്നു

തന്‍റെ അച്ഛന്‍ മെഡിക്കല്‍ കോളജിലാണ് മരിച്ചതെന്നും ഒരു മണിക്കൂർ അകലെയുള്ള ഐഷ്ബാഗ് സെമിത്തേരിയിൽ എത്തിക്കുന്നതിന് 2200 രൂപയാണ് ആവശ്യപ്പെട്ടതെന്നും അദ്‌നാന്‍ ഡാനിഷ് പറയുന്നു. ഒടുവില്‍ അവരുടെ നിര്‍ബന്ധത്തിനു വഴങ്ങി ഈ തുക അദ്ദേഹത്തിന് നല്‍കേണ്ടി വരികയും ചെയ്തു.

സെമിത്തേരികളില്‍ സ്ഥല പരിമിതി ഇല്ല

ലഖ്‌നൗവിൽ വലിയ തോതിൽ സംസ്‌കരണം നടക്കുന്നുണ്ടെങ്കിലും സെമിത്തേരികളിലൊന്നും സ്ഥല പരിമിതി ഉണ്ടായിട്ടില്ലെന്ന് സെമിത്തേരി കമ്മിറ്റിഇമാം അബ്ദുള്‍ മദീന്‍ പറയുന്നു. സെമിത്തേരികളിലെ പല കല്ലറകളും വളരെ പഴക്കം ചെന്നവയാണ്. ധാരാളം സ്ഥലം ഒഴിഞ്ഞു കിടക്കുന്നതിനാല്‍ അവിടെയാണ് ഇപ്പോള്‍ വരുന്ന മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നത്.

ക്രിസ്ത്യന്‍ സെമിത്തേരിയില്‍ കഴിഞ്ഞ 15 ദിവസങ്ങളില്‍ 15 മൃതദേഹങ്ങള്‍ അടക്കം ചെയ്തു

തലസ്ഥാന നഗരമായ ലക്‌നോവില്‍ കഴിഞ്ഞ 15 ദിവസങ്ങളിലായി ക്രിസ്തീയ സമുദായത്തില്‍ നിന്നുള്ള 15 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. കൊവിഡ് മരണങ്ങൾ ഉയരുകയാണെന്ന് ഫാദര്‍ ജോണ്‍ ഡിസൂസ സ്ഥിരീകരിക്കുന്നു. കൊവിഡ് ബാധിച്ച് മരിച്ച ഒരു രോഗിയെ സംസ്‌കാരത്തിനായി കൊണ്ടു വന്നാല്‍ മൃതദേഹം സംസ്‌കരിക്കുന്ന ചടങ്ങില്‍ പങ്കെടുക്കുവാന്‍ അഞ്ച് പേരെ മാത്രമേ അകത്ത് പ്രവേശിപ്പിക്കുകയുള്ളു എന്നും അദ്ദേഹം പറയുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.