ETV Bharat / bharat

ആരോഗ്യ പ്രവർത്തകർക്കുള്ള കൊവിഡ് ഇൻഷുറൻസ് 6 മാസത്തേക്ക് കൂടി നീട്ടി കേന്ദ്രം - ആരോഗ്യ പ്രവർത്തകർക്കുള്ള ഇൻഷുറൻസ് പാക്കേജ്

'പ്രധാനമന്ത്രി ഗരീബ് കല്യാൺ പാക്കേജ്' (പിഎംജികെപി) 2022 ഏപ്രിൽ 19 മുതൽ 180 ദിവസത്തേക്ക് കൂടി നീട്ടിയാണ് കേന്ദ്ര ഉത്തരവ്

COVID 19 Centre extends insurance scheme for health workers for another 180 day  COVID 19 Centre extends insurance scheme for health workers  ആരോഗ്യ പ്രവർത്തകർക്കുള്ള ഇൻഷുറൻസ് പദ്ധതി 180 ദിവസത്തേക്ക് കൂടി നീട്ടി കേന്ദ്രം  Centre extends insurance scheme for health workers fighting COVID  പ്രധാനമന്ത്രി ഗരീബ് കല്യാൺ പാക്കേജ് 180 ദിവസത്തേക്ക് കൂടി നീട്ടി കേന്ദ്രം  The Pradhan Mantri Garib Kalyan Package extends  ആരോഗ്യ പ്രവർത്തകർക്കുള്ള ഇൻഷുറൻസ് പാക്കേജ്  ആരോഗ്യ പ്രവർത്തകർക്കുള്ള ഇൻഷുറൻസ് കാലാവധി നീട്ടി
ആരോഗ്യ പ്രവർത്തകർക്കുള്ള ഇൻഷുറൻസ് പദ്ധതി 180 ദിവസത്തേക്ക് കൂടി നീട്ടി കേന്ദ്രം
author img

By

Published : Apr 19, 2022, 5:13 PM IST

ന്യൂഡൽഹി : കൊവിഡ് മുന്നണി പോരാളികളായ ആരോഗ്യ പ്രവർത്തകർക്കുള്ള കേന്ദ്ര സർക്കാരിന്‍റെ ഇൻഷുറൻസ് പദ്ധതി 180 ദിവസത്തേക്ക് കൂടി നീട്ടി. 'പ്രധാനമന്ത്രി ഗരീബ് കല്യാൺ പാക്കേജ്' (പിഎംജികെപി) 2022 ഏപ്രിൽ 19 മുതൽ 180 ദിവസത്തേക്ക് കൂടി നീട്ടിയാണ് കേന്ദ്ര ഉത്തരവ്. കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളിലേർപ്പെട്ട് മരണം സംഭവിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ ആശ്രിതർക്ക് പരിരക്ഷ നൽകുന്നതാണ് പദ്ധതി.

ഇതുസംബന്ധിച്ച കത്ത്എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും അഡീഷണൽ ചീഫ് സെക്രട്ടറിമാർ, പ്രിൻസിപ്പൽ സെക്രട്ടറിമാർ, സെക്രട്ടറിമാർ എന്നിവർക്ക് അയച്ചിട്ടുണ്ടെന്നും കേന്ദ്രം അറിയിച്ചു. കമ്മ്യൂണിറ്റി ഹെൽത്ത് വർക്കർമാർ, സ്വകാര്യ ആരോഗ്യ പ്രവർത്തകർ എന്നിവരുൾപ്പടെ കൊവിഡ് രോഗികളുമായി നേരിട്ട് സമ്പർക്കത്തിലേർപ്പെട്ട് അതുവഴി മരണം സംഭവിച്ച ആരോഗ്യപ്രവർത്തകരുടെ കുടുംബങ്ങള്‍ക്ക് ഇൻഷുറൻസ് പരിരക്ഷ നൽകുന്ന പദ്ധതി 2020 മാർച്ച് 30നാണ് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത്.

ALSO READ:കൊവിഡ് കണക്കുകൾ കേന്ദ്രത്തിന് നൽകുന്നില്ലെന്ന പ്രചരണം തെറ്റെന്ന് ആരോഗ്യമന്ത്രി

22.12 ലക്ഷത്തോളം വരുന്ന ആരോഗ്യപ്രവർത്തകര്‍ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഭാഗമാണ്. ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച്, പദ്ധതി ആരംഭിച്ചതിന് ശേഷം ഇതുവരെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങൾക്കിടെ മരിച്ച 1905 ആരോഗ്യ പ്രവർത്തകരുടെ കുടുംബങ്ങൾക്ക് ആനുകൂല്യം ലഭ്യമാക്കിയിട്ടുണ്ട്.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.