ഹൈദരാബാദ്: കൊവാക്സിന്‍ വിതരണത്തിനായി ബ്രസീലിലെ ഹെൽത്ത് റെഗുലേറ്ററിൽ നിന്ന് അംഗീകാരം നേടുന്നതിനായി വീണ്ടും അപേക്ഷ നല്‍കി ഭാരത് ബയോടെക്. കൊവാക്സിൻ വാങ്ങുന്നതിനായി ഇന്ത്യൻ കമ്പനിയുമായി ധാരണാപത്രം ഒപ്പിട്ടെങ്കിലും ബ്രസീലിന്‍റെ ഹെൽത്ത് റെഗുലേറ്റർ അൻവിസയുടെ അംഗീകാരത്തിന് വിധേയമാകാത്തതിനാല്‍ അതിന് കഴിഞ്ഞിട്ടില്ലായിരുന്നു.
Read Also………20 ദശലക്ഷം ഡോസ് കോവാക്‌സിൻ ബ്രസീലിലേക്ക് ആയക്കാൻ കരാർ
നാഷണൽ ഹെൽത്ത് സർവിലൻസ് ഏജൻസി ഓഫ് ബ്രസീൽ അൻവിസയുടെ അഭിപ്രായത്തിൽ, ഭരത് ബയോടെക് മെയ് 25ന് അപേക്ഷ നൽകി. ദക്ഷിണ അമേരിക്കൻ രാജ്യത്തെ ആരോഗ്യ മന്ത്രാലയം 20 ദശലക്ഷം ഡോസ് കൊവാക്സിൻ ഇറക്കുമതി ചെയ്യുന്നതിനുള്ള അംഗീകാരത്തിനായി ഒരു പുതിയ അപേക്ഷ സമർപ്പിച്ചു.
Read Also………കൊവിഡ് ആശങ്കയില്‍ ബ്രസീല്‍; 24 മണിക്കൂറിനിടെ 790 മരണങ്ങള്‍
വാക്സിന്‍ നിർമിക്കുന്ന പ്ലാന്‍റ് നല്ല മാനുഫാക്ചറിങ് പ്രാക്ടീസ് (ജിഎംപി) പാലിക്കുന്നില്ലെന്ന് അധികൃതർ കണ്ടെത്തിയതിനെത്തുടർന്ന് കൊവാക്സിൻ ഇറക്കുമതി ചെയ്യാനുള്ള അനുമതി നേരത്തെ അൻവിസ നിഷേധിച്ചിരുന്നു. അതിനാലാണ് പ്ലാന്‍റിന്‍റെ മാനുഫാക്ചറിങ് പ്രാക്ടീസുകളുടെ പൂർത്തീകരണത്തെക്കുറിച്ച് കമ്പനി അൻവിസയിൽ ഒരു പുതിയ സർട്ടിഫിക്കേഷൻ അഭ്യർഥന ഫയൽ ചെയ്തിരിക്കുന്നത്.