ന്യൂഡൽഹി : സർവീസിൽ നിന്ന് പിരിച്ചുവിട്ടത് ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ പൈലറ്റുമാരുടെ പുനര്‍നിയമനത്തിന് ഉത്തരവിട്ട് ഡല്‍ഹി ഹൈക്കോടതി. എയർ ഇന്ത്യയുടെ തീരുമാനത്തിനെതിരെ ഒരു സംഘം പൈലറ്റുമാർ കോടതിയെ സമീപിക്കുകയായിരുന്നു. ജസ്റ്റിസ് ജ്യോതി സിങ് അധ്യക്ഷയായ ബഞ്ചാണ്, 2020 ഓഗസ്റ്റ് 13ലെ എയർ ഇന്ത്യയുടെ തീരുമാനം റദ്ദാക്കിയത്.
Also Read: പൊതുസ്ഥലങ്ങളിൽ ഭിക്ഷാടനം തടയാൻ ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയുടെ നോട്ടീസ്
നിലവിലുള്ളവരെ മാറ്റി പിരിച്ചുവിട്ട എല്ലാ പൈലറ്റുമാരെയും പുനർനിയമിക്കാൻ കോടതി ഉത്തരവിട്ടു. കൂടാതെ ഇവർക്ക് മുന്‍പത്തെ അതേ വേതനം നൽകണമെന്നും കോടതി വ്യക്തമാക്കി. നേരത്തേ പൈലറ്റുമാർ സമർപ്പിച്ച ഹർജികളിൽ എയർ ഇന്ത്യയുടെ വിശദീകരണം തേടിയ ശേഷമാണ് കോടതി വിധി.