അഹമ്മദാബാദ്: കൊവിഡ് കെയർ സെന്‍ററിലെ ഡ്രിപ്പ് ബോട്ടിലിൽ മരുന്ന് കുത്തിവച്ച ബിജെപി എംഎൽഎക്ക് വിമർശനം. കാംരെജ് നിയോജക മണ്ഡലം എംഎൽഎ വി.ഡി സലവാഡിയ ആണ് മെഡിക്കൽ പരിശീലനം ഒന്നുമില്ലാതെ ഡ്രിപ്പ് ബോട്ടിലിലേക്ക് കൊവിഡ് രോഗിക്കുള്ള രെംഡെസിവിർ കുത്തി വച്ചത്.
എംഎൽഎയുടെ പ്രവർത്തിയെ വിമർശിച്ചും പരിഹസിച്ചും കോൺഗ്രസ് വക്താവ് ജയ്‌രാജ് സിങ് പർമാർ രംഗത്തെത്തി. ഗുജറാത്ത് ആരോഗ്യമന്ത്രി നിതിൻ പട്ടേൽ എംഎൽഎയിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളണമെന്നും കുത്തിവയ്പ്പുകൾ നടത്താൻ ബിജെപി പ്രവർത്തകരെ പരിശീലിപ്പിക്കുന്നതിന് ഒരു കേന്ദ്രം തുറക്കണമെന്നും പർമാർ പറഞ്ഞു.
Read More: കേന്ദ്രത്തിന്‍റെ വാക്‌സിൻ നയത്തിനെതിരെ ഹൈക്കോടതി
എന്നാൽ തന്‍റെ പ്രവൃത്തിയെ ന്യായീകരിച്ച എംഎൽഎ താൻ കഴിഞ്ഞ 40 ദിവസമായി സാർത്തന കമ്യൂണിറ്റി കെയർ സെന്‍ററിൽ കൊവിഡ് രോഗികളെ സേവിക്കുകയാണെന്നും 200ലധികം രോഗികൾ രോഗമുക്തരായെന്നും പറഞ്ഞു.