ന്യൂഡൽഹി: വാക്‌സിൻ മൈത്രി സംരംഭത്തിന്‍റെ ഭാഗമായി ഡൊമിനിക്കൻ റിപ്പബ്ലിക്കിലേക്ക് മെയ്ഡ് ഇൻ ഇന്ത്യ കൊവിഡ് വാക്‌സിനുകൾ അയച്ചു നൽകിയതായി വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
-
#VaccineMaitri continues!
— Anurag Srivastava (@MEAIndia) February 18, 2021 " class="align-text-top noRightClick twitterSection" data="
Consignment of Made in India Covid vaccines airlifted for Dominican Republic! pic.twitter.com/dKvWgzXNrO
">#VaccineMaitri continues!
— Anurag Srivastava (@MEAIndia) February 18, 2021
Consignment of Made in India Covid vaccines airlifted for Dominican Republic! pic.twitter.com/dKvWgzXNrO#VaccineMaitri continues!
— Anurag Srivastava (@MEAIndia) February 18, 2021
Consignment of Made in India Covid vaccines airlifted for Dominican Republic! pic.twitter.com/dKvWgzXNrO
കൊവിഡിനെതിരെയുള്ള പോരാട്ടത്തിൽ ഇന്ത്യ വളരെ മുമ്പിലാണെന്നും 'വാക്സിൻ മൈത്രി' സംരംഭങ്ങൾക്ക് കീഴിൽ ലോക രാജ്യങ്ങളിലേക്ക് വാക്സിനുകൾ നൽകുന്നുണ്ടെന്നും വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കർ ബുധനാഴ്ച അറിയിച്ചിരുന്നു.
ലോകമെമ്പാടുമുള്ള ഇരുപത്തിയഞ്ച് രാജ്യങ്ങൾക്ക് ഇതിനകം തന്നെ മെയ്ഡ് ഇൻ ഇന്ത്യ വാക്സിനുകൾ വിതരണം ചെയ്തിട്ടുണ്ട്. യൂറോപ്പ്, ലാറ്റിൻ അമേരിക്ക, കരീബിയൻ തുടങ്ങി ആഫ്രിക്ക, തെക്ക്-കിഴക്കൻ ഏഷ്യ, പസഫിക് ദ്വീപുകൾ തുടങ്ങി നാൽപത്തിയൊമ്പത് രാജ്യങ്ങൾക്കും വരും ദിവസങ്ങളിൽ വാക്സിൻ വിതരണം ചെയ്യും.