ETV Bharat / bharat

അടൽ തുരങ്കപാത ശിലാഫലകത്തില്‍ നിന്നും സോണിയയുടെ പേര് മാറ്റിയ സംഭവം; പ്രക്ഷോഭം നടത്തുമെന്ന് കോണ്‍ഗ്രസ്

author img

By

Published : Jul 4, 2021, 11:17 PM IST

ടണൽ പ്രൊജക്​റ്റ്​ നിർമാണം ആരംഭിച്ചത് ​യു.പി.എ സർക്കാരായിരുന്നു. ഈ സമയത്തെ സോണിയയുടെ പേരുള്ള ഫലകം മാറ്റിതാണ് വിവാദമായത്.

Sonia Gandhi's name not re-installed at Atal tunnel  Sonia Gandhi's name at Atal tunnel  Atal tunnel  Atal tunnel row  congress on Atal tunnel  All India Congress Committee (AICC) secretary Sanjay Dutt  Congress interim President Sonia Gandhi's name is not reinstalled at Atal Tunnel  കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി  എ.ഐ.സി.സി സെക്രട്ടറി സഞ്ജയ് ദത്ത്  രോഹ്​താങ്​​ ടണൽ പ്രൊജക്​റ്റ്  അടൽ ബിഹാരി വാജ്പേയി ടണല്‍
അടൽ തുരങ്കപാത ശിലാഫലകത്തില്‍ നിന്നും സോണിയയുടെ പേര് മാറ്റിയ സംഭവം; പ്രക്ഷോഭം നടത്തുമെന്ന് കോണ്‍ഗ്രസ്

ഷിംല: കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയുടെ പേരുള്ള ശിലാഫലകം അടൽ തുരങ്കത്തില്‍ നിന്നും മാറ്റിയ സംഭവത്തില്‍ ഹിമാചല്‍ പ്രദേശ് സര്‍ക്കാരിന് മുന്നറിയിപ്പുമായി എ.ഐ.സി.സി സെക്രട്ടറി സഞ്ജയ് ദത്ത്. സോണിയയുടെ പേരുള്ള ഫലകം പുനസ്ഥാപിച്ചില്ലെങ്കില്‍ പ്രക്ഷോഭം നടത്തുമെന്നാണ് മുന്നറിയിപ്പ്. ഫലകം മുന്‍പുണ്ടായിരുന്ന സ്ഥലത്തുതന്നെ വീണ്ടും സ്ഥാപിക്കണമെന്നും ദത്ത് ആവശ്യപ്പെട്ടു.

'നയം മാറ്റിയില്ലെങ്കില്‍ പ്രക്ഷോഭം'

ഇതിനെപ്പറ്റി നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ അതുപാലിച്ചില്ലെന്നും ഈ അനങ്ങാപ്പാറ നിലപാട് ഇനിയും തുടര്‍ന്നാല്‍ പ്രക്ഷോഭം നടത്തുമെന്നും എ.ഐ.സി.സി നേതാവ് വ്യക്തമാക്കി. 2020 ഒക്ടോബര്‍ മൂന്നിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അടല്‍ തുരങ്കത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചത്. 2010 ജൂണ്‍ 28ന് മണാലിയിലെ ധുണ്ഡിയില്‍ പദ്ധതിയുടെ നിര്‍മാണ ഉദ്ഘാടനം നിർവഹിച്ചത്​ സോണിയ ഗാന്ധിയാണ്​.

'രോഹ്​താങ്' മാറ്റി അടല്‍

രോഹ്​താങ്​​ ടണൽ പ്രൊജക്​റ്റ്​ എന്ന പേരിൽ തുരങ്ക പാത നിർമാണം ആരംഭിച്ചതും ​യു.പി.എ സർക്കാരായിരുന്നു. ഈ സമയത്തെ സോണിയയുടെ പേര് ആലേഖനം ചെയ്ത ഫലകം നീക്കിയതാണ് വിവാദമുയര്‍ന്നത്. 2019 ല്‍ റോഹ്​താങ്​ തുരങ്ക​മെന്ന പേര്​ അടൽ ടണലെന്ന്​ ​മാറ്റി സ്ഥാപിയ്ക്കുകയായിരുന്നു. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ സ്മരണയിലാണ് അടൽ ടണലെന്ന് പേരിട്ടത്. ലോകത്തിലെ ഏറ്റവും നീളമേറിയ ഹൈആൾട്ടിറ്റിയൂഡ് തുരങ്കമാണ് അടല്‍ ടണല്‍.

ALSO READ: 'ട്രെയിന്‍ ലേറ്റ് ആയോന്ന് ചോദിക്കും, കറന്‍റ് ഇല്ലാത്തതാണ് ചിലര്‍ക്ക് പ്രശ്നം' ; ഫോണ്‍ വിളി വിവാദത്തില്‍ മുകേഷ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.