ETV Bharat / bharat

ഡല്‍ഹി സര്‍ക്കാര്‍ ആരോഗ്യമേഖലയെക്കാള്‍ പണം ചെലവഴിച്ചത് പരസ്യത്തിന്: കോണ്‍ഗ്രസ് - ആരോഗ്യ മേഖലയേക്കാൾ കൂടുതൽ ചെലവ് പരസ്യത്തിന്

ഡൽഹി സർക്കാർ ചെയ്‌ത തെറ്റായ നടപടികളുടെ അനന്തരഫലങ്ങളാണ് ഡൽഹിയിലെ ജനങ്ങൾ അനുഭവിക്കുന്നതെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേറ പറഞ്ഞു.

Congress slams AAP  accuses it of spending more on advertisement than health facilities  spending more on advertisement than health facilities  ആംആദ്‌മിക്കെതിരെ കോൺഗ്രസ്  ആരോഗ്യ മേഖലയേക്കാൾ കൂടുതൽ ചെലവ് പരസ്യത്തിന്  ആരോഗ്യ മേഖലയിലെ സൗകര്യങ്ങൾ
ആംആദ്‌മിക്കെതിരെ കോൺഗ്രസ്; ആരോഗ്യ മേഖലയേക്കാൾ കൂടുതൽ ചെലവ് പരസ്യത്തിന്
author img

By

Published : Nov 28, 2020, 5:05 PM IST

ന്യൂഡൽഹി: ആരോഗ്യ മേഖലയിലെ സൗകര്യങ്ങളേക്കാൾ കൂടുതൽ പണം പരസ്യങ്ങളിലാണ് ആംആദ്‌മി സർക്കാർ ചെലവഴിക്കുന്നതെന്ന ആരോപണവുമായി കോൺഗ്രസ്. ഡൽഹി സർക്കാർ ചെയ്‌ത തെറ്റായ നടപടികളുടെ അനന്തരഫലങ്ങളാണ് ഡൽഹിയിലെ ജനങ്ങൾ അനുഭവിക്കുന്നതെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേറ പറഞ്ഞു.

ഈ വർഷം ആരോഗ്യ സൗകര്യങ്ങൾ വർധിക്കേണ്ടതിന്‍റെ ആവശ്യകതയുണ്ടെന്നും എന്നാൽ ബജറ്റിൽ നിന്ന് 25 ശതമാനം മാത്രമാണ് ആരോഗ്യ മേഖലയിൽ ചെലവഴിച്ചതെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി. ഈ സാഹചര്യം ഭയനാകമാണെന്നും കോൺഗ്രസ് പറഞ്ഞു.

സംസ്ഥാന സർക്കാർ ആഘോഷിച്ച മൊഹല്ല ക്ലിനിക്കുകളെയും കോൺഗ്രസ് കുറ്റപ്പെടുത്തി. മൊഹല്ല ക്ലിനിക്കുകളിൽ എന്താണ് നടക്കുന്നത്. ആറ് മൊഹല്ല ക്ലിനിക്കുകളിൽ മാത്രമാണ് കൊവിഡ് പരിശോധന നടക്കുന്നതെന്നും കോൺഗ്രസ് ആരോപിച്ചു. തലസ്ഥാനത്ത് കൊവിഡ് കേസുകൾ വർധിക്കുകയാണ്. 38,181 സജീവ കൊവിഡ് രോഗികളാണ് വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.