ETV Bharat / bharat

കോൺഗ്രസ് നേതാവും മുൻ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുമായ രാം ലാൽ റാഹി അന്തരിച്ചു

author img

By

Published : Dec 11, 2020, 1:04 AM IST

ഹൃദയാഘാതമാണ് മരണകാരണം.എൺപതുകളിൽ നരസിംഹറാവു സർക്കാരിൽ ആഭ്യന്തര സഹമന്ത്രിയായി പ്രവർത്തിച്ചു.

Congress leader Ram Lal Rahi passes away in UP's Sitapur  കോൺഗ്രസ് നേതാവും മുൻ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുമായ രാം ലാൽ റാഹി അന്തരിച്ചു  കോൺഗ്രസ്  റാഹി
കോൺഗ്രസ് നേതാവും മുൻ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുമായ രാം ലാൽ റാഹി അന്തരിച്ചു

ലക്നൗ: കോൺഗ്രസ് നേതാവും മുൻ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുമായ രാം ലാൽ റാഹി അന്തരിച്ചു. 86 വയസായിരുന്നു. ഉത്തർപ്രദേശിലെ സീതാപൂരിലായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണം. നെഞ്ചുവേദനയെ തുടർന്ന് സീതാപൂരിലെ ആശുപത്രയിൽ പ്രവേശിപ്പിച അദ്ദേഹത്തിന് കൊവിഡ് പരിശോധനയിൽ പൊസിറ്റീവ് ആയിരുന്നു. എൺപതുകളിൽ നരസിംഹറാവു സർക്കാരിൽ ആഭ്യന്തര സഹമന്ത്രിയായി പ്രവർത്തിച്ചു.

റാഹി ഉത്തർപ്രദേശിലെ മിസ്രിക് ലോക്സഭാ സീറ്റിൽ നിന്ന് നാല് തവണയും ഹർഗാവ് സീറ്റിൽ നിന്ന് രണ്ട് തവണയും തെരഞ്ഞെടുക്കപ്പെട്ടു.പരിചയസമ്പന്നനായ നേതാവിനെയാണ് റാഹിയുടെ മരണത്തിലൂടെ നഷ്‌ട്ടമായതെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. റാഹിയുടെ രാഷ്‌ട്രീയ ജീവിതം എല്ലാവർക്കും പ്രചോദനമാണെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പറഞ്ഞു.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.