ETV Bharat / bharat

കൊവിഡ് മരണങ്ങള്‍ നിജപ്പെടുത്താന്‍ സ്വതന്ത്ര സമിതി വേണമെന്ന് കോണ്‍ഗ്രസ്

4.53 ലക്ഷം പേര്‍ കൊവിഡ് ബാധിച്ച് മരിച്ചെന്നാണ് കേന്ദ്ര സര്‍ക്കാറിന്‍റെ കണക്ക്

Covid  Indian National Congress  Covid-19 pandemic  കൊവിഡ് മരണങ്ങള്‍  കൊവിഡ് മരണ കണക്ക്  കൊവിഡ് മരണ കണക്ക് വാര്‍ത്ത  കൊവിഡ് വാര്‍ത്ത
കൊവിഡ് മരണങ്ങള്‍ നിജപ്പെടുത്താന്‍ സ്വതന്ത്ര കമ്മിറ്റി വേണമെന്ന് കോണ്‍ഗ്രസ്
author img

By

Published : Oct 22, 2021, 12:17 PM IST

ന്യൂഡൽഹി : രാജ്യത്തെ കൊവിഡ് മരണങ്ങളുടെ യഥാര്‍ഥ കണക്ക് പുറത്തുകൊണ്ടുവരാന്‍ നിഷ്‌പക്ഷ സമിതിയെ നിയോഗിക്കണമെന്ന് കോണ്‍ഗ്രസ്. വാക്‌സിന്‍ വിതരണം നൂറ് കോടി കടന്നത് കേന്ദ്ര സര്‍ക്കാര്‍ ആഘോഷമാക്കുമ്പോഴാണ് പ്രതിപക്ഷത്തിന്‍റ പ്രതികരണം. 4.53 ലക്ഷം പേര്‍ കൊവിഡ് ബാധിച്ച് മരിച്ചെന്നാണ് കേന്ദ്രത്തിന്‍റെ കണക്ക്.

40 മുതല്‍ 65 ലക്ഷം വരെ കൊവിഡ് മരണങ്ങളാണ് രാജ്യത്ത് ഉണ്ടായതെന്നാണ് അനൗദ്യോഗിക കണക്കെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല ആരോപിച്ചു. അതിനാല്‍ ഒരു ജഡ്ജിയുടെ നേതൃത്വത്തില്‍ ആരോഗ്യ പ്രവര്‍ത്തകരെ കൂടി ഉള്‍പ്പടുത്തി കമ്മിഷനെ നിയോഗിക്കണം. ഇതിന് മുന്നോടിയായി എല്ലാ രാഷ്ട്രീയ കക്ഷികളോടും ചര്‍ച്ച ചെയ്യണം. പല രാജ്യങ്ങളും ഇത്തരം കമ്മിഷനുകളെ നിയോഗിച്ചിട്ടുണ്ട്. കണക്കില്‍പ്പെടാത്ത മരണങ്ങള്‍ക്ക് ആര് ഉത്തരം പറയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read More: നൂറ് കോടിഡോസ് വാക്സിന്‍ ; ഉത്കണ്ഠയിൽ നിന്ന് ഉറപ്പിലേക്കെത്തിയെന്ന് പ്രധാനമന്ത്രി

മരണങ്ങളെക്കുറിച്ച് പഠിച്ചാല്‍ ആരോഗ്യ രംഗത്തെ അടിസ്ഥാന സൗകര്യവികസനവുമായി ബന്ധപ്പെട്ട് കൂടുതല്‍ നിര്‍ദേശങ്ങള്‍ നല്‍കാന്‍ കമ്മിഷന് കഴിയും. ലോകത്തെ കൊവിഡ് പ്രതിരോധത്തില്‍ മികച്ച 20 രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യയെന്ന് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്നു. എന്നാല്‍ ഇതില്‍ മിക്ക രാജ്യങ്ങളും ജനങ്ങള്‍ക്ക് രണ്ട് ഡോസ് വാക്‌സിനും നല്‍കിക്കഴിഞ്ഞു.

ഈ പട്ടികയില്‍ 19ാം സ്ഥാനത്താണ് ഇന്ത്യ. എന്നാല്‍ ഇന്ത്യയില്‍ 21 ശതമാനം ജനങ്ങള്‍ക്ക് മാത്രമാണ് നിലവില്‍ രണ്ട് ഡോസ് വാക്‌സിന്‍ ലഭിച്ചിരിക്കുന്നത്. കാരണം എന്തെന്ന് കേന്ദ്രം വ്യക്തമാക്കണമെന്നും സുര്‍ജേവാല പറഞ്ഞു. 5 മുതൽ 17 വയസുവരെയുള്ള കുട്ടികൾക്ക് പ്രതിരോധ കുത്തിവയ്പ്പ് വൈകുന്നത് എന്തുകൊണ്ടാണെന്നും കോണ്‍ഗ്രസ് വക്താവ് ചോദിച്ചു.

എന്തുകൊണ്ട് കുട്ടികള്‍ക്ക് വാക്‌സിനില്ലെന്ന് കോണ്‍ഗ്രസ്

ഭാരത് ബയോടെക്കിന്‍റെ കൊവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്. അടിയന്തര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനുള്ള അംഗീകാരം ജോൺസൺ, ജോൺസൺ, സൈക്കോവ്-ഡി, നോവോവാക്സ് എന്നവയുടെ വാക്സിനുകള്‍ക്കും ലഭിച്ചിട്ടുണ്ട്. എന്നിട്ടും എന്തുകൊണ്ട് കുട്ടികള്‍ക്ക് വാക്‌സിന്‍ കൊടുക്കുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു.

കൂടുതൽ അപകടസാധ്യതയുള്ളവർക്ക് 'ബൂസ്റ്റർ' ഡോസുകൾ നൽകാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വൈറസില്‍ നിന്ന് എന്നാണ് ഇന്ത്യ പൂര്‍ണമായും മുക്തമാകുകയെന്ന് വ്യക്തമാക്കണം. വ്യാജമായ ആഘോഷങ്ങള്‍കൊണ്ട് രാജ്യത്തിനേറ്റ മുറിവുണക്കാനാകില്ല. ഡിസംബർ 31 നകം മുതിർന്നവർക്ക് പൂർണമായും പ്രതിരോധ കുത്തിവയ്പ്പ് നൽകാൻ കേന്ദ്രത്തിന് കഴിയുമോയെന്നും കോണ്‍ഗ്രസ് വക്താവ് ചോദിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.