ന്യൂഡല്‍ഹി: ശീതക്കാറ്റില്‍ തണുത്ത് വിറച്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍. ശൈത്യകാലത്തിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് രാജ്യതലസ്ഥാനമടക്കമുള്ള സംസ്ഥാനങ്ങള്‍ നേരിടുന്നത്. ഡല്‍ഹിയില്‍ ഇന്ന് (20.12.21) രേഖപ്പെടുത്തിയ കുറഞ്ഞ താപനില 3.1 ഡിഗ്രിയാണ്.
ഉത്തര്‍ പ്രദേശില്‍ കുറഞ്ഞ താപനില അഞ്ച് ഡിഗ്രിയും കൂടിയ താപനില 19 ഡിഗ്രിയുമാണ്. അതേസമയം രാജസ്ഥാനില്‍ ഇന്ന് രേഖപ്പെടുത്തിയത് മൈനസ് ഡിഗ്രി സെല്‍ഷ്യസാണ്. ജമ്മു-കശ്‌മീരില്‍ കുറഞ്ഞ താപനില 3.2 ഡിഗ്രി സെല്‍ഷ്യസാണ്.
Also read: കാലാവസ്ഥ മലിനീകരണം ഉണ്ടാക്കുന്ന രാജ്യങ്ങൾക്കെതിരെ ആക്ടിവിസ്റ്റുകൾ
ഐഎംഡിയുടെ മുന്നറിയപ്പനുസരിച്ച് വടക്കൻ രാജസ്ഥാനിലും പഞ്ചാബിലും ചില ഭാഗങ്ങളിൽ ശീതക്കാറ്റ് അതികഠിനമായി തുടരുകയാണ്. അതേസമയം ജമ്മു കശ്മീർ, ലഡാക്ക്, ഗിൽജിത്, ബാൾട്ടിസ്ഥാൻ, മുസാഫറാബാദ്, ഹിമാചൽ പ്രദേശ്, ഹരിയാന എന്നിവിടങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളിലും ശീതക്കാറ്റ് അടിക്കുന്നുണ്ട്.