ETV Bharat / bharat

ഉത്തർ പ്രദേശിൽ കോച്ചിങ് സെന്‍റർ നടത്തിപ്പുകാരൻ വെടിയേറ്റ് മരിച്ചു : അജ്ഞാതർക്കായി അന്വേഷണം ആരംഭിച്ച് പൊലീസ് - murder

Coaching Center Operator Shot Dead : ശനിയാഴ്‌ച അജ്ഞാതരുടെ വെടിയേറ്റ് കോച്ചിങ് സെന്‍റർ നടത്തിപ്പുകാരൻ കൊല്ലപ്പെട്ടു

man shot dead  coaching center operator shot dead  man shot dead In up  jaunpur crime  കോച്ചിങ് സെന്‍റർ നടത്തിപ്പുകാരൻ വെടിയേറ്റ് മരിച്ചു  വെടിയേറ്റ് മരിച്ചു  ഉത്തർ പ്രദേശിൽ വെടിയേറ്റ് മരിച്ചു  murder  കൊലപാതകം
coaching center operator shot dead
author img

By ETV Bharat Kerala Team

Published : Nov 12, 2023, 3:27 PM IST

ജൗൻപൂർ : ഉത്തർ പ്രദേശിൽ കോച്ചിങ് സെന്‍റർ നടത്തിപ്പുകാരൻ വെടിയേറ്റ് മരിച്ചു (coaching center operator shot dead). ജൗൻപൂർ ജില്ലയിലെ ജാഫ്രാബാദ് ഏരിയയിൽ ശനിയാഴ്‌ചയാണ് (11.11.2023) സംഭവം നടന്നത്. സഫറാബാദ് ഏരിയയിലെ ഗദ്ദിപൂർ ഗ്രാമ നിവാസിയായ അജയ്‌ കുശ്വാഹയാണ് കൊല്ലപ്പെട്ടത്. വെടിവച്ചത് ആരാണെന്ന് വ്യക്തമായിട്ടില്ല.

മിക്ക ദിവസവും രാത്രി കോച്ചിങ് സെന്‍ററിൽ കിടന്ന് തന്നെയാണ് അജയ് ഉറങ്ങാറുണ്ടായിരുന്നതെന്ന് പൊലീസ് അറിയിച്ചു. ശനിയാഴ്‌ചയും കോച്ചിങ് സെന്‍ററിലായിരുന്നു അജയ് കിടന്നത്. എന്നാൽ രാത്രി വെടിയേറ്റ് കൊല്ലപ്പെടുകയായിരുന്നു. സംഭവത്തെ തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ ഉണ്ടായി.

ജനക്കൂട്ടം സ്ഥലത്ത് തടിച്ചുകൂടിയിരുന്നു. പിന്നാലെ പൊലീസ് സ്ഥലത്തെത്തിയാണ് സ്ഥതിഗതികൾ നിയന്ത്രണവിധേയമാക്കിയത്. കുറ്റകൃത്യം നടത്തിയ അജ്ഞാതർക്കെതിരെ അജയ്‌യുടെ കുടുംബം നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്.

അതേസമയം, നെഞ്ചിൽ വെടിയേറ്റാണ് അജയ് മരണപ്പെട്ടിട്ടുള്ളത്. ഇയാൾ ആരുമായും തർക്കത്തിൽ ഏർപ്പെട്ടിട്ടില്ലെന്നും ആരോടും ശത്രുത പുലർത്തിയിരുന്നില്ലെന്നും കുടുംബം പറഞ്ഞു. പ്രതികളെ ഉടൻ പിടികൂടണമെന്നാണ് സംഭവത്തിൽ കുടുംബത്തിന്‍റെ ആവശ്യം. ഫോറൻസിക് സംഘവും തെളിവുകൾ ശേഖരിച്ചിട്ടുണ്ട്.

പട്ടാപ്പകൽ വീട്ടിൽ കയറി വെടിവച്ച് കൊലപ്പെടുത്തി : ഇതേദിവസം പഞ്ചാബിൽ പട്ടാപ്പകല്‍ വീടിൽ വച്ച് യുവതി വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. അമൃത്‌സറിലാണ് വീട്ടിൽ അതിക്രമിച്ചു കയറിയ അക്രമി യുവതിയെ അതിക്രൂരമായി കൊലപ്പെടുത്തിയത്. വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

ശനിയാഴ്‌ച (11.11.2023) പകല്‍ അമര്‍ജിത് സത്യാല എന്നയാളുടെ വീട്ടിലേയ്‌ക്ക് ഒരാള്‍ അതിക്രമിച്ച് കയറുകയായിരുന്നു. തുടര്‍ന്ന് യാതൊരു പ്രകോപനവും ഇല്ലാതെ കയ്യില്‍ കരുതിയിരുന്ന പിസ്‌റ്റള്‍ കൊണ്ട് ഇയാൾ യുവതിക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റ് അമര്‍ജിത് സത്യാലയുടെ ഭാര്യ പരംജിത് കൗര്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്നത് കണ്ടതോടെ ഇയാള്‍ സംഭവസ്ഥലത്ത് നിന്നും ഓടിരക്ഷപ്പെട്ടെന്നാണ് വിവരം.

സംഭവത്തെ തുടര്‍ന്ന് ബന്ധുക്കളും അയല്‍വാസികളും ചേര്‍ന്ന് യുവതിയെ ഉടന്‍ തന്നെ സമീപത്തുള്ള ബാബ ബക്കാല സിവില്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാല്‍ വൈകാതെ തന്നെ യുവതി മരിച്ചതായി ആശുപത്രി അധികൃതര്‍ അറിയിക്കുകയായിരുന്നു. പൊലീസ് സംഘം വീട്ടിനകത്ത് നിന്നും പിസ്‌റ്റള്‍ കണ്ടെടുത്തിരുന്നു. എന്നാൽ വെടിവച്ചത് ആരാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. അടുത്തിടെയായി അമൃത്‌സറില്‍ തുടർച്ചയായി അക്രമസംഭവങ്ങള്‍ അരങ്ങേറുന്നതായാണ് റിപ്പോർട്ടുകൾ.

Read More : പട്ടാപ്പകല്‍ വീട്ടിലേക്ക് അതിക്രമിച്ചു കയറിയ അക്രമി വെടിയുതിര്‍ത്തു ; യുവതിക്ക് ദാരുണാന്ത്യം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.