ETV Bharat / bharat

ഫോട്ടോ എടുത്താല്‍ സമ്മാനം: മാലിന്യം വലിച്ചെറിയുന്നത് തടയാൻ ഗ്വാളിയോറില്‍ പുതിയ മാർഗം - മാലിന്യം വലിച്ചെറിയുന്നവരുടെ ചിത്രങ്ങൾ അയക്കുന്നവർക്ക് പാരിതോഷികം

9406915779 എന്ന നമ്പറിലേക്കാണ് മാലിന്യം വലിച്ചെറിയുന്നവരുടെ ചിത്രങ്ങൾ അയച്ചുനൽകേണ്ടത്. 51 രൂപയാണ് പ്രതിഫലം. ചിത്രങ്ങൾ അയക്കുന്ന നമ്പരിൽ രജിസ്റ്റർ ചെയ്‌തിരിക്കുന്ന ഫോൺ പേ, ഗൂഗിൾ പേ. ഇ-വാലറ്റ് അക്കൗണ്ടിലേക്ക് പാരിതോഷികം ലഭിക്കും. ഗ്വാളിയർ കമ്മീഷണർ തന്‍റെ ഫേസ്ബുക്കിലൂടെയാണ് വിവരം പങ്കുവച്ചത്.

clean up Gwalior city project  reward for keeping Gwalior city clean  ഗ്വാളിയാർ നഗരം വൃത്തിയാക്കൽ പദ്ധതി  മാലിന്യം വലിച്ചെറിയുന്നവരുടെ ചിത്രങ്ങൾ അയക്കുന്നവർക്ക് പാരിതോഷികം  gwalior municipal corporation garbage thrower
ഗ്വാളിയാർ നഗരം വൃത്തിയാക്കാൻ പുതുപദ്ധതി; മാലിന്യം വലിച്ചെറിയുന്നവരുടെ ചിത്രങ്ങൾ അയക്കുന്നവർക്ക് പാരിതോഷികം
author img

By

Published : Dec 24, 2021, 10:01 AM IST

ഇൻഡോർ: കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ നഗരമായ ഗ്വാളിയോർ വൃത്തിയാക്കി സൂക്ഷിക്കാൻ ഗ്വാളിയോർ മുനിസിപ്പൽ കോർപറേഷൻ നടപ്പിലാക്കിയ പുതു പദ്ധതി ശ്രദ്ധയാകർഷിക്കുന്നു. തുറസായ സ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നവരുടെ ഫോട്ടോ എടുത്ത് മുനിസിപ്പൽ കോർപറേഷന്‍റെ വാട്‌സാപ്പ് നമ്പരിലേക്ക് അയച്ചുകൊടുക്കുന്നവർക്ക് പാരിതോഷികം നല്‍കും.

പുതിയ പദ്ധതി ഇങ്ങനെ

9406915779 എന്ന നമ്പറിലേക്കാണ് ചിത്രങ്ങൾ അയച്ചുനൽകേണ്ടത്. 51 രൂപയാണ് പ്രതിഫലം. ചിത്രങ്ങൾ അയക്കുന്ന നമ്പരിൽ രജിസ്റ്റർ ചെയ്‌തിരിക്കുന്ന ഫോൺ പേ, ഗൂഗിൾ പേ. ഇ-വാലറ്റ് അക്കൗണ്ടിലേക്ക് പാരിതോഷികം ലഭിക്കും. ഗ്വാളിയർ കമ്മിഷണർ തന്‍റെ ഫേസ്ബുക്കിലൂടെയാണ് വിവരം പങ്കുവച്ചത്.

ആദ്യദിനം തന്നെ 400ലധികം ചിത്രങ്ങൾ

ഗ്വാളിയോർ മുനിസിപ്പൽ കോർപറേഷന്റെ പുതിയ പദ്ധതിക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. പദ്ധതിയുടെ ആദ്യ ദിനം തന്നെ വാട്‌സ്ആപ്പ് നമ്പരിലേക്ക് ലഭിച്ചത് 400ലധികം ചിത്രങ്ങളാണ്. എന്നാൽ നഗരസഭ ആർക്കും പാരിതോഷികം നൽകിയില്ല.

പരിശോധനയിൽ 90% പേരും മാലിന്യം വലിച്ചെറിയുന്ന ചിത്രങ്ങൾക്ക് പകരം അയച്ചുനൽകിയത് മാലിന്യക്കൂമ്പാരങ്ങളുടേയും അഴുക്കുചാലുകളുടേയും ചിത്രങ്ങളാണെന്ന് കണ്ടെത്തി.

നടപ്പാക്കുന്നത് ഇൻഡോർ മാതൃക

ശുചീകരണത്തിൽ ഇൻഡോർ മാതൃക ഗ്വാളിയോറിലും നടപ്പാക്കാനാണ് മുനിസിപ്പൽ ഉദ്യോഗസ്ഥരുടെ ശ്രമം. അതിനായി മുനിസിപ്പൽ ഉദ്യോഗസ്ഥരുടെ സംഘം ഇൻഡോർ സന്ദർശിച്ചു.

നഗരസഭ പരിധിയിൽ മാലിന്യം വലിച്ചെറിയുന്നവരുടെ ചിത്രങ്ങളും വീഡിയോകളും വാട്‌സ്‌ആപ്പ് നമ്പറിലേക്ക് അയക്കുന്നവരെ മാത്രമേ പാരിതോഷികത്തിനായി പരിഗണിക്കൂ എന്നാണ് ഉദ്യോഗസ്ഥരുടെ തീരുമാനം. അതേസമയം ബന്ധപ്പെട്ട വാർഡിലെ അസിസ്റ്റന്‍റ് ഹെൽത്ത് ഓഫിസറുടെയോ വാർഡ് ഹെൽത്ത് ഓഫിസറുടേയോ ശമ്പളത്തിൽ നിന്ന് 101 രൂപയും ഈടാക്കും.

ജനങ്ങൾ മാലിന്യം വലിച്ചെറിയുന്നത് തടയാൻ പാരിതോഷികങ്ങൾ നൽകുക വഴി നഗരത്തെ മാലിന്യമുക്തമാക്കാൻ ജനങ്ങൾക്ക് അവസരം നൽകുകയാണെന്ന് ഗ്വാളിയോർ മുനിസിപ്പൽ കോർപറേഷൻ കമ്മിഷണർ കിഷോർ കന്യാൽ പറഞ്ഞു.

Also Read: പാലക്കാട് ആർഎസ്എസ് പ്രവർത്തകന്‍റെ കൊലപാതകം : ഒരാൾ കൂടി അറസ്റ്റിൽ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.