ETV Bharat / bharat

കോഴി മോഷണ സംഘത്തെ പിന്തുടർന്ന യുവാവിനെ വെട്ടിക്കൊലപ്പെടുത്തി - Panvel Crime

മോഷ്‌ടാക്കളെ കണ്ടതിനെത്തുടർന്ന് അവരെ പിന്തുടർന്ന യുവാവിനെ മൂന്നംഗ മോഷണസംഘം വെട്ടി കൊലപ്പെടുത്തുകയായിരുന്നു.

Chicken thieves killed youth with axe in Panvel  Panvel city police station area on March 29  Murder in Panvel  മുംബൈ ക്രൈം വാർത്തകൾ  മുംബൈ കൊലപാതകം  കോഴി മോഷണ സംഘം പിടിയിൽ  യുവാവിനെ വെട്ടി കൊലപ്പെടുത്തി  Chicken thieves killed youth  Panvel Crime  പൊലീസ്
Chicken thieves killed youth with axe in Panvel
author img

By

Published : Apr 2, 2023, 7:01 PM IST

നവി മുംബൈ: കോഴികളെ മോഷ്‌ടിക്കാനെത്തിയ സംഘം യുവാവിനെ വെട്ടി കൊലപ്പെടുത്തി. പൻവേൽ സിറ്റി പൊലീസ് സ്റ്റേഷൻ പരിധിയിലെ ശിവ്കർ ഗ്രാമത്തിലെ വിനയ് പാട്ടീലാണ് (19) കൊല്ലപ്പെട്ടത്. മാർച്ച് 29നായിരുന്നു സംഭവം. മോഷ്‌ടാക്കളെ കണ്ടതിനെത്തുടർന്ന് അവരെ പിന്തുടർന്ന് വിനയ്‌ പാട്ടിലീനെ മൂന്നംഗസംഘം ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു.

പ്രതികളെ ശനിയാഴ്‌ച രാത്രി പിടികൂടിയതായി പൊലീസ് അറിയിച്ചു. സംഭവ ദിവസം രാത്രി രണ്ട് മണിയോടെയാണ് മോഷ്‌ടാക്കൾ ശിവ്‌കർ ഗ്രാമത്തിൽ എത്തിയത്. കോഴികളെ തേടി നടക്കുന്നതിനിടെ വിനയ് പാട്ടീലിന്‍റെ വീടിന്‍റെ വാതിൽ പൂട്ടാതെ കിടക്കുന്നത് സംഘത്തിന്‍റെ ശ്രദ്ധയിൽ പെട്ടു.

തുടർന്ന് മോഷ്‌ടാക്കൾ ഇയാളുടെ വീട്ടിൽ കയറുകയായിരുന്നു. സാധനങ്ങൾ തെരയുന്നതിനിടെ വിനയ് ഉണർന്നു. ഇതോടെ മോഷ്‌ടാക്കൾ ഓടി രക്ഷപ്പെട്ടു. എന്നാൽ ഒരു കോടാലിയുമായി ഇയാൾ മോഷ്‌ടാക്കളെ പിന്തുടരാൻ ആരംഭിച്ചു. യുവാവ് പിന്തുടരുന്നത് ശ്രദ്ധയിൽ പെട്ട അക്രമിസംഘം ഇയാളെ അക്രമിക്കുകയും കയ്യിൽ കരുതിയിരുന്ന കോടാലി പിടിച്ചെടുത്ത് സാരമായി പരിക്കേൽപ്പിക്കുകയുമായിരുന്നു.

പരിക്കേറ്റ വിനയ് ബോധ രഹിതനായി വീണതോടെ അക്രമി സംഘം സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. പുലർച്ചെ വിനയ്‌യെ മുറിയിൽ കാണാതായതോടെ വീട്ടുകാർ തെരച്ചിൽ ആരംഭിക്കുകയും ആളൊഴിഞ്ഞ സ്ഥലത്ത് ഇയാളെ ബോധരഹിതനായി കണ്ടെത്തുകയുമായിരുന്നു. ഉടൻ തന്നെ യുവാവിനെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സക്കിടെ മരണം സംഭവിക്കുകയായിരുന്നു.

പിന്നാലെ വിനയ്‌യുടെ കുടുംബം പൻവേൽ സിറ്റി പൊലീസിൽ പരാതി നൽകി. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടാനായത്. പ്രതികൾ ബേക്കറി ജീവനക്കാരാണെന്നും ജോലി ചെയ്‌തിരുന്ന ബേക്കറിയിൽ നിന്നാണ് ഇവരെ പിടികൂടിയതെന്നും പൊലീസ് അറിയിച്ചു. പ്രതികൾക്കെതിരെ ഐപിസി 215, 302 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.

ALSO READ: കുടുംബ വഴക്ക് ; പിതാവിനെ കുത്തിക്കൊലപ്പെടുത്തി മകൻ, കത്തി വാങ്ങിയത് ഓണ്‍ലൈനായി

അമ്മയെ കൊലപ്പെടുത്തി മകൻ: കഴിഞ്ഞ ദിവസമാണ് ഉത്തർപ്രദേശിലെ ബന്ദയിൽ മാനസിക പ്രശ്‌നമുള്ള മകൻ അമ്മയെ കൊലപ്പെടുത്തിയത്. നരേനി കൊട്വാലി മേഖലയിലെ രാം ബാബു എന്ന യുവാവാണ് അമ്മയെ വടികൊണ്ട് മർദിച്ച് കൊലപ്പെടുത്തിയത്. പ്രതിയുടെ ഇളയ സഹോദരൻ വിളിച്ചറിയിച്ചതിനെത്തുടർന്ന് പൊലീസ് സ്ഥലത്തെത്തുമ്പോൾ രക്തം പുരണ്ട വടിയുമായി ഇരിക്കുകയായിരുന്നു ഇയാൾ.

സമീപത്ത് മരിച്ച നിലയിൽ പ്രതിയുടെ അമ്മയേയും കണ്ടെത്തി. അതേസമയം ചോദ്യം ചെയ്യലിൽ വാൾ കൊണ്ടായിരുന്നു അമ്മയെ കൊലപ്പെടുത്തേണ്ടിയിരുന്നതെന്നും എന്നാൽ വാൾ കിട്ടാത്തതുകൊണ്ടാണ് മർദിച്ച് കൊലപ്പെടുത്തിയതെന്നും പ്രതി പറഞ്ഞിരുന്നു. മഹാദേവൻ വന്ന് താൻ നാഗേശ്വരന്‍റെ അവതാരമാണെന്ന് പറഞ്ഞെന്നും ഈ ജന്മത്തിൽ ഒരു സ്‌ത്രീയെ കൊല്ലേണ്ടി വരുമെന്ന് പറഞ്ഞതിനാലാണ് അമ്മയെ കൊന്നതെന്നു പ്രതി വെളിപ്പെടുത്തിയിരുന്നു.

അതേസമയം പ്രതി ദീർഘനാളായി മാനസിക പ്രശ്‌നങ്ങൾ അനുഭവിക്കുകയാണെന്നും ഇയാൾക്കെതിരെ കേസ് എടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്ന് വരികയാണെന്നും പൊലീസ് വ്യക്‌തമാക്കി.

ALSO READ: സ്വത്ത് കൈക്കലാക്കാന്‍ ഭാര്യയെ കൊന്ന് കഷ്‌ണങ്ങളാക്കി ഉപേക്ഷിച്ചു ; തെരുവുനായ മണ്ണ് കുഴിച്ചതോടെ കൊലപാതകവിവരം പുറത്ത്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.