റായ്‌പൂർ: ഛത്തീസ്‌ഗഡിലെ ബിജാപൂർ ജില്ലയിൽ നക്‌സലുകളുടെ ഐഇഡി ബോംബാക്രമണത്തിൽ വാഹനം പൊട്ടിത്തെറിച്ച് രണ്ട് പേർക്ക് പരിക്കേറ്റു.റായ്‌പൂർ സ്വദേശികളായ മുഹമ്മദ് ഇക്ബാൽ അൻസാരി, ബൽറാം പ്രധാൻ എന്നിവർക്കാണ് പരിക്കേറ്റത്.
രാവിലെ ഒൻപത് മണിയോടെ ബസഗുഡയ്ക്കും ടാരം ഗ്രാമങ്ങൾക്കുമിടയിലുള്ള രാജ്പെന്ത ഗ്രാമത്തിനടുത്താണ് സംഭവം. വാഹനത്തിലുള്ളവർ ടാരം ഗ്രാമത്തിലേക്ക് പോകുകയായിരുന്നു. സ്‌ഫോടനത്തിന്‍റെ ആഘാതത്തെ തുടർന്ന് വാഹനം പൊട്ടിത്തെറിച്ചു. പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഘം സുരക്ഷാസേനയെ ആണ് ലക്ഷ്യം വെച്ചതെന്നും വാഹനം മാറിപ്പോയതാണെന്നുമാണ് പൊലീസ് നിഗമനം.