ETV Bharat / bharat

പൂര്‍ണ തൃപ്തൻ, ഞങ്ങളെന്നും ഹൈക്കമാൻഡിനോടൊപ്പം: രമേശ് ചെന്നിത്തല - ഉമ്മൻ ചാണ്ടി

സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ചേർന്ന് എടുക്കുന്ന ഏത് തീരുമാനത്തെയും അംഗീകരിക്കുകയും അതനുസരിച്ചു പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്

രാഹുൽഗാന്ധി  കൂടിക്കാഴ്‌ച്ച നടത്തി ചെന്നിത്തല  രമേശ്‌ ചെന്നിത്തല  chennithala meets rahul gandhi  ഉമ്മൻ ചാണ്ടി  rahul gandhi
രാഹുൽഗാന്ധിയുമായി കൂടിക്കാഴ്‌ച്ച നടത്തി ചെന്നിത്തല
author img

By

Published : Jun 18, 2021, 7:06 PM IST

Updated : Jun 18, 2021, 7:15 PM IST

ന്യൂഡൽഹി: മുൻ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല ഡൽഹിയിൽ വെച്ച്‌ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്‌ച്ച നടത്തി. ഉമ്മൻ ചാണ്ടിയും താനും പാർലമെന്‍ററി പാർട്ടി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ചില ആശങ്കകൾ പ്രകടിപ്പിച്ചിരുന്നു. ആ കാര്യങ്ങൾ രാഹുൽ ഗാന്ധിയോട് വിശദീകരിച്ചു.

രാഹുൽഗാന്ധിയുമായി കൂടിക്കാഴ്‌ച്ച നടത്തി ചെന്നിത്തല

also read: കൊവിഡ്: മില്‍ഖ സിങിന്‍റെ രോഗമുക്തിക്കായി പ്രാര്‍ഥനയോടെ കുടുംബം

നിയമസഭ തെരഞ്ഞെടുപ്പിന്‍റെ തോൽവിയുടെ കാര്യങ്ങൾ അറിയിച്ചിട്ടുണ്ട്. രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിൽ പൂർണതൃപ്തനെന്നും രമേശ് ചെന്നിത്തല അറിയിച്ചു. കോൺഗ്രസ് ഹൈക്കമാൻഡിന് ഒപ്പം ചേർന്ന് നിന്നിട്ടുള്ളവരാണ് താനും ഉമ്മൻ ചാണ്ടിയെന്നും അദ്ദേഹം പറഞ്ഞു.

സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ചേർന്ന് എടുക്കുന്ന ഏത് തീരുമാനത്തെയും അംഗീകരിക്കുകയും അതനുസരിച്ചു പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്. ഉമ്മൻ ചാണ്ടിയുമായി രാഹുൽ ഗാന്ധി ഫോണിൽ സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഒരു സ്ഥാനമില്ലെങ്കിലും പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കും. കോൺഗ്രസ് പാർട്ടിയിൽ നിരവധി പദവികൾ വഹിച്ചിട്ടുണ്ട്. തന്‍റെ രാഷ്ട്രീയ നേട്ടങ്ങളെല്ലാം പാർട്ടി തന്ന അവസരമാണെന്നും അദ്ദേഹം പറഞ്ഞു.

Last Updated : Jun 18, 2021, 7:15 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.