ETV Bharat / bharat

ചെങ്കൽപെട്ടിൽ നിയന്ത്രണം വിട്ട ബസ് തോട്ടിലേക്ക് മറിഞ്ഞു: യാത്രക്കാരന് ദാരുണാന്ത്യം, 20 പേർക്ക് പരിക്ക് - Bus overturns and falls into ditch

Tamil Nadu Chengalpattu bus accident| ചെങ്കൽപെട്ടിനടുത്ത് നിയന്ത്രണം വിട്ട ബസ് തോട്ടിലേക്ക് മറിഞ്ഞ് ഒരു യാത്രക്കാരൻ മരിച്ചു. 20 പേർക്ക് പരിക്കേറ്റു. കനത്ത മഴയെ തുടർന്ന് ഡ്രൈവർക്ക് ബസിന്‍റെ നിയന്ത്രണം നഷ്‌ടമായതാണ് അപകട കാരണം.

Tamil Nadu accident  Chengalpattu bus accident  Bus accident at Chennai Trichy national highway  Chennai Trichy national highway bus accident  Bus overturns and falls into ditch at Chengalpattu  Tamil Nadu bus accident news  ചെങ്കൽപെട്ടിൽ ബസ് തോട്ടിലേക്ക് മറിഞ്ഞു  ചെങ്കൽപെട്ട് അപകട വാർത്ത  ചെങ്കൽപെട്ടിൽ നിയന്ത്രണം വിട്ട് മറിഞ്ഞു  Bus overturns and falls into ditch  നിയന്ത്രണം വിട്ട ബസ് തോട്ടിലേക്ക് മറിഞ്ഞു
Tamil Nadu Chengalpattu bus accident
author img

By ETV Bharat Kerala Team

Published : Dec 3, 2023, 7:32 AM IST

ചെങ്കൽപെട്ട്: തമിഴ്‌നാട് ചെങ്കൽപെട്ടിനടുത്ത് ബസ് നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് (Tamil Nadu Chengalpattu bus accident) യാത്രക്കാരൻ മരിച്ചു. 20 പേർക്ക് പരിക്കേറ്റു. കന്യാകുമാരി സ്വദേശി മണികണ്‌ഠനാണ് മരണപ്പെട്ടതെന്നാണ് വിവരം.

ചെന്നൈയിൽ നിന്നും കോയമ്പത്തൂരിലേക്ക് പോയ ബസാണ് മറിഞ്ഞത്. നിയന്ത്രണം വിട്ട ബസ് മറിഞ്ഞ് സമീപത്തെ തോട്ടിലേക്ക് വീഴുകയായിരുന്നു. കനത്ത മഴയെ തുടർന്ന് ഡ്രൈവർക്ക് ബസിന്‍റെ നിയന്ത്രണം നഷ്‌ടമായതാണ് അപകട കാരണം.

45 യാത്രക്കാരുമായി പോവുകയായിരുന്ന ബസാണ് മറിഞ്ഞത്. ചെങ്കൽപെട്ട് ജില്ലക്കടുത്ത് പഴവേലിക്ക് മുൻപ് ചെന്നൈ- ട്രിച്ചി നാഷണൽ ഹൈവേയിലാണ് നാടിനെ നടുക്കിയ അപകടം (Bus accident at Chennai Trichy national highway)നടന്നത്. അപകട വിവരം ലഭിച്ച ഉടൻ തന്നെ ചെങ്കൽപെട്ട് പൊലീസ് സംഭവ സ്ഥലത്തെത്തിയിരുന്നു.

മണികണ്‌ഠൻ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. തുടർന്ന് മൃതശരീരം ചെങ്കൽപെട്ട് സർക്കാർ ആശുപത്രിയിൽ പോസ്റ്റ്മാർട്ടത്തിനായെത്തിച്ചു. പരിക്കേറ്റ 20 പേർക്കും പ്രാഥമിക ശ്രുശ്രൂഷ നൽകിയ ശേഷമാണ് സമീപത്തുള്ള ആശുപത്രിയിലെത്തിച്ചത്.

സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്‌തതായും അന്വേഷണം ആരംഭിക്കുന്നതായും ചെങ്കൽപെട്ട് പൊലീസ് അറിയിച്ചു. അപകടത്തിന് തൊട്ടുപിന്നാലെ സംഭവം നടന്ന ചെന്നൈ ട്രിച്ചി നാഷണൽ ഹൈവേയിൽ ഇരുദിശകളിൽ നിന്നും കനത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടതായി പൊലീസ് പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.