ETV Bharat / bharat

Chandramukhi 2 Lyrical Video Song: കീരവാണിയുടെ സംഗീതത്തില്‍ തോരി ബോരി; നൃത്തച്ചുവടുകളുമായി വടിവേലുവും രാഘവ ലോറന്‍സും - ചന്ദ്രമുഖി 2

Thori Bori song Chandramukhi 2: ചന്ദ്രമുഖി 2 ലിറിക്കില്‍ വീഡിയോ ഗാനം പുറത്ത്. ചിത്രത്തിലെ തോരി ബോരി എന്ന ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോ ആണ് പുറത്തിറങ്ങിയത്.

Chandramukhi 2  Chandramukhi  Chandramukhi 2 lyircal video song Thori Bori  Thori Bori song  Raghava Lawrence Kangana Ranaut  Raghava Lawrence  Kangana Ranaut  Chandramukhi 2 song  കീരവാണിയുടെ സംഗീതത്തില്‍ തോരി ബോരി  നൃത്തച്ചുവടുകളുമായി വടിവേലുവും രാഘവ ലോറന്‍സും  വടിവേലുവും രാഘവ ലോറന്‍സും  ചന്ദ്രമുഖി 2 ലിറിക്കില്‍ വീഡിയോ ഗാനം പുറത്ത്  ചന്ദ്രമുഖി 2 ലിറിക്കില്‍ വീഡിയോ ഗാനം  തോരി ബോരി എന്ന ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോ  തോരി ബോരി  Kangana Ranaut  Raghava Lawrence  Chandramukhi 2 Lyircal Video Song  കങ്കണ  രാഘവ ലോറൻസ്  ചന്ദ്രമുഖി 2  ചന്ദ്രമുഖി 2 ഓഡിയോ ലോഞ്ച്
Chandramukhi 2 Lyircal Video Song
author img

By ETV Bharat Kerala Team

Published : Sep 14, 2023, 11:28 AM IST

ബോളിവുഡ് താരസുന്ദരി കങ്കണ റണാവത്തും (Kangana Ranaut) തെന്നിന്ത്യന്‍ സൂപ്പര്‍ താരം രാഘവ ലോറൻസും (Raghava Lawrence) കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം 'ചന്ദ്രമുഖി 2' (Chandramukhi 2) റിലീസിനൊരുങ്ങുകയാണ്. ലോകമൊട്ടാകെയുള്ള തിയേറ്ററുകളില്‍ സെപ്‌റ്റംബര്‍ 28നാണ് ചിത്രം റിലീസിനെത്തുന്നത്.

തമിഴ്, തെലുഗു, ഹിന്ദി, മലയാളം, കന്നഡ എന്നീ ഭാഷകളില്‍ ചിത്രം ഒരേസമയം പ്രദര്‍ശനത്തിനെത്തും. നേരത്തെ വിനായക ചതുര്‍ഥി ദിനത്തില്‍ സെപ്‌റ്റംബര്‍ 19ന് 'ചന്ദ്രമുഖി 2' തിയേറ്ററുകളില്‍ എത്തിക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്. ഇപ്പോഴിതാ സിനിമയിലെ ലിറിക്കല്‍ വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍ (Chandramukhi 2 Lyrical Video Song).

  • " class="align-text-top noRightClick twitterSection" data="">

ചിത്രത്തിലെ 'തോരി ബോരി' (Thori Bori song) എന്ന ലിറിക്കല്‍ വീഡിയോ ഗാനമാണ് പുറത്തിറങ്ങിയത്. യുഗഭാരതിയുടെ ഗാനരചനയില്‍ ഓസ്‌കര്‍ അവാര്‍ഡ് ജേതാവ് എംഎം കീരവാണിയുടെ സംഗീതത്തില്‍ ഹരി ചരണ്‍, അമല ചെബോളു എന്നിവര്‍ ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

പി വാസു ആണ് സിനിമയുടെ സംവിധാനം. ലൈക്ക പ്രൊഡക്ഷൻസിന്‍റെ ബാനറിൽ സുബാസ്‌കരൻ ആണ് നിർമാണം. അടുത്തിടെയാണ് സിനിമയുടെ ഓഡിയോ ലോഞ്ച് നടന്നത്. ഓഗസ്‌റ്റ് 25ന് ചെന്നൈയില്‍ വച്ച് പ്രൗഢ ഗംഭീരമായ ചടങ്ങളുകളോടെയായിരുന്നു ഓഡിയോ ലോഞ്ച്. ഓഡിയോ ലോഞ്ചില്‍ രാഘവ ലോറൻസ് പറഞ്ഞ വാക്കുകള്‍ മാധ്യമശ്രദ്ധ നേടിയിരുന്നു.

Also Read: Chandramukhi 2 Audio Launch : 'കങ്കണ ആണെന്ന് അറിഞ്ഞപ്പോള്‍ ഞെട്ടി,ആദ്യം പേടി ആയിരുന്നു'; മനസുതുറന്ന് രാഘവ ലോറന്‍സ്

'വമ്പൻ താരനിരയുമായി മാത്രം സിനിമകൾ ചെയ്യുന്ന സുബാസ്‌കരൻ സർ എന്നെവച്ച് സിനിമകൾ ചെയ്യുമോ എന്നത് എനിക്ക് വലിയ അതിശയമായിരുന്നു. എന്നാൽ 'ചന്ദ്രമുഖി 2' പോലെ ഒരു ബ്രഹ്മാണ്ഡ ചിത്രം അദ്ദേഹം എടുത്തു. സംവിധായകൻ വാസു സാറിന് 40 വർഷത്തെ പരിചയ സമ്പത്തുണ്ട്. ഞാനൊരു ഡാൻസറായി എത്തുമ്പോൾ തന്നെ അദ്ദേഹം ഒരു ഹിറ്റ് സംവിധായകനായിരുന്നു. അദ്ദേഹം തന്നെയാണ് ഈ സിനിമയുടെ വിജയത്തിന് കാരണം.

കങ്കണ റണാവത്ത് മാഡമാണ് 'ചന്ദ്രമുഖി 2'ല്‍ നായികയായി എത്തുന്നതെന്ന് അറിഞ്ഞപ്പോൾ ഞെട്ടലായിരുന്നു. ഒരു ബോൾഡ് വ്യക്തിയാണ് അവര്‍. പരിചയപ്പെടുന്നതിന് മുമ്പ് എനിക്ക് പേടിയായിരുന്നു. പിന്നീട് ഞങ്ങൾ സുഹൃത്തുക്കളായി. സിനിമയിലെ ആ കഥാപാത്രമായി മാഡം ജീവിക്കുകയായിരുന്നു' -ഇപ്രകാരമാണ് രാഘവ ലോറന്‍സ് പറഞ്ഞത്.

ഓഡിയോ ലോഞ്ചില്‍ കങ്കണ റണാവത്തും പ്രതികരിച്ചു. 'എന്‍റെ അഭിനയ ജീവിതത്തിൽ ചന്ദ്രമുഖി 2 പോലൊരു സിനിമ ഞാൻ ഇതുവരെ ചെയ്‌തിട്ടില്ല. ആരോടും ഞാന്‍ അവസരങ്ങൾ ചോദിച്ചിട്ടില്ല. ആദ്യമായി ഞാനിത് സംവിധായകൻ പി വാസു സാറിനോട് ചോദിച്ചു. ഈ ചിത്രത്തില്‍ എന്‍റെ റോളിനൊപ്പം എല്ലാ കഥാപാത്രങ്ങൾക്കും വാസു സർ തുല്യ പ്രാധാന്യം നൽകി. മുഴുവൻ ക്രെഡിറ്റും അദ്ദേഹത്തിനാണ്‌. ലോറൻസ് മാസ്‌റ്റർ പലർക്കും ഒരു പ്രചോദനമാണ്. ഒരു സാധാരണ നർത്തകനായി തുടങ്ങിയ അദ്ദേഹം ഇൻഡസ്ട്രിയിൽ ഇന്ന് നായകനും സംവിധായകനുമായി മാറി. വളരെ നല്ല മനസാണ് അദ്ദേഹത്തിന്. മുഖത്ത് പുഞ്ചിരിയോടെ എല്ലാ സാഹചര്യങ്ങളും അദ്ദേഹം കൈകാര്യം ചെയ്യുന്നു. വളരെ കുറച്ച് ആളുകൾക്ക് മാത്രമേ അങ്ങനെയൊരു സ്വഭാവമുള്ളൂ' -കങ്കണ റണാവത്ത് പറഞ്ഞു.

Also Read: Chandramukhi 2 Trailer : 200 വർഷത്തെ പക...; 'ചന്ദ്രമുഖി 2' ട്രെയിലർ പുറത്ത്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.