ETV Bharat / bharat

ചൂതാട്ടത്തിന് സമാനമായ ഗെയിമുകൾ നിരോധിക്കണമെന്ന് കെ. പളനിസ്വാമി

author img

By

Published : Nov 19, 2020, 12:16 PM IST

Updated : Nov 19, 2020, 12:26 PM IST

ഇത്തരത്തിലുള്ള ആപ്പുകൾ നിരോധിക്കാൻ സംസ്ഥാന സർക്കാർ നിയമം നടപ്പാക്കിയിട്ടുണ്ടെന്നും എന്നാൽ കേന്ദ്ര സർക്കാരിന് മാത്രമേ നിയമം നടപ്പാക്കാൻ പൂർണ അധികാരം ഉള്ളു എന്നും പളനിസ്വാമി കോയമ്പത്തൂരിൽ പറഞ്ഞു.

implement law banning online games  Tamil Nadu Chief Minister K. Palaniswami  Central government  ചെന്നൈ  ഓൺലൈൻ ഗെയിമുകൾ  പണം നേടുന്ന തരത്തിലുള്ള ഓൺലൈൻ ഗെയിമുകൾ
പണം ഉൾപ്പെടുന്ന ഓൺലൈൻ ഗെയിമുകൾ നിരോധിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് കെ. പളനിസ്വാമി

ചെന്നൈ: ചൂതാട്ടത്തിന് സമാനമായ ഓൺലൈൻ ഗെയിമുകൾ നിരോധിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി കെ. പളനിസ്വാമി.

ഇത്തരത്തിലുള്ള ആപ്പുകൾ നിരോധിക്കാൻ സംസ്ഥാന സർക്കാർ നിയമം നടപ്പാക്കിയിട്ടുണ്ടെന്നും എന്നാൽ കേന്ദ്ര സർക്കാരിന് മാത്രമേ നിയമം നടപ്പാക്കാൻ പൂർണ അധികാരം ഉള്ളു എന്നും പളനിസ്വാമി കോയമ്പത്തൂരിൽ പറഞ്ഞു.

ഓൺലൈൻ റമ്മി കളി മൂലം നിരവധി പേർ ആത്മഹത്യ ചെയ്തതായി റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും ഈ സാഹചര്യത്തിൽ പണമിടപാടുകളുമായി ബന്ധപ്പെട്ട ഓൺലൈൻ ഗെയിമുകൾ നിരോധിക്കാൻ സർക്കാർ നടപടികൾ സ്വീകരിക്കുമെന്നും പളനിസ്വാമി അടുത്തിടെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ഇത്തരത്തിലുള്ള ഓൺലൈൻ ഗെയിമുകൾ സംഘടിപ്പിക്കുന്നവരെയും ഇതിൽ പങ്കെടുക്കുന്നവരെയും കുറ്റവാളികളായി കണക്കാക്കുകയും ജയിൽ ശിക്ഷ നൽകുകയും ചെയ്യുന്ന തരത്തിലുള്ള നിയമം കൊണ്ടുവരണമെന്നും പളനിസ്വാമി ആവശ്യപ്പെട്ടു.

Last Updated : Nov 19, 2020, 12:26 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.