മുംബൈ: രാജ്യമെങ്ങും കൊവിഡ് പടർന്നു പിടിക്കുന്ന പശ്ചാതലത്തിൽ കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരുമായി സഹകരിക്കുന്നുണ്ടെന്ന് എൻ.സി.പി നേതാവ് ശരദ് പവാർ. എല്ലാവരും ഒരുമിച്ച് കൊവിഡിനെതിരെ പോരാടണെന്നും കേന്ദ്രവും സംസ്ഥാനവും ഒന്നിച്ച് കൊവിഡ് എന്ന പകർച്ച വ്യാധിക്കെതിരെ പോരാടനുളള വഴി കണ്ടെത്തണെന്നും അദ്ദേഹം അറിയിച്ചു.
രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്ന സംസ്ഥാനമാണ് മഹാരാഷ്‌ട്ര. അതേ സമയം സംസ്ഥാനത്ത് കൊവിഡ് വാക്‌സിന്‍റെ ക്ഷാമമുണ്ടെന്നും അതിനാൽ കൂടുതൽ വാക്‌സിൻ അയയ്ക്കാൻ സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.