ന്യൂഡൽഹി: കേന്ദ്രം എല്ലാ ദിവസവും 700 മെട്രിക് ടൺ ഓക്സിജൻ ഡൽഹിയിൽ എത്തിക്കണമെന്ന് സുപ്രീം കോടതി. ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, എം.ആർ.ഷാ എന്നിവരടങ്ങിയ ബെഞ്ചാണ് പ്രതിദിനം 700 മെട്രിക് ടൺ ഓക്സിജൻ ഡൽഹിയിൽ എത്തിക്കണമെന്ന് ആവശ്യപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ ഒൻപത് മണിവരെ രാജ്യതലസ്ഥാനത്ത് 86 മെട്രിക് ടൺ ഓക്‌സിജൻ ലഭിച്ചെന്നും 16 മെട്രിക് ടൺ ഉടൻ എത്തുമെന്നും മുതിർന്ന അഭിഭാഷകൻ രാഹുൽ മെഹ്‌റ ബെഞ്ചിനുമുന്നിൽ അവതരിപ്പിച്ചു.
കൂടുതൽ വായനയ്‌ക്ക്: ഓക്‌സിജൻ വിതരണം: കേന്ദ്രം സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും
700 മെട്രിക് ടൺ ഓക്‌സിജൻ ഡൽഹിയ്‌ക്ക് നൽകണമെന്നും എന്നാൽ നിർബന്ധിക്കുന്നില്ലെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. കൂടുതൽ ഉത്തരവുകൾ ഉണ്ടാകുന്നതുവരെ എല്ലാ ദിവസവും 700 മെട്രിക് ടൺ ഓക്സിജൻ കേന്ദ്രം വിതരണം ചെയ്യേണ്ടതുണ്ടെന്ന് ജസ്റ്റിസ് ഷാ കൂട്ടിച്ചേർത്തു.