ETV Bharat / bharat

ബ്ലാക്ക് ഫംഗസ്: 19,420 കുപ്പി ആംഫോട്ടെറിസിൻ-ബി മരുന്ന് കേന്ദ്രം അനുവദിച്ചു - മ്യൂക്കോർമൈക്കോസിസ്

നേരത്തേ മെയ് 21ന് രാജ്യത്തുടനീളം ആംഫോട്ടെറിസിൻ-ബി യുടെ 23680 കുപ്പികൾ അനുവദിച്ചിരുന്നു

Amphotericin-B ബ്ലാക്ക് ഫംഗസ് ആംഫോട്ടെറിസിൻ-ബി black fungus കേന്ദ്രഭരണ പ്രദേശം UT Union Territories States സംസ്ഥാനങ്ങൾ എപ്പിഡെമിക് ഡിസീസ് ആക്റ്റ് പകർച്ചവ്യാധി നിയമം മ്യൂക്കോർ മ്യൂക്കോർമൈക്കോസിസ് mucormycosis
Centre allocates additional 19,420 vials of Amphotericin-B to States, UTs
author img

By

Published : May 25, 2021, 12:49 PM IST

ന്യൂഡൽഹി: രാജ്യത്തുടനീളം ബ്ലാക്ക് ഫംഗസ് അണുബാധ വർധിച്ചുവരുന്ന സാഹചര്യത്തിൽ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ആംഫോട്ടെറിസിൻ-ബി യുടെ 19,420 അധിക കുപ്പികൾ അനുവദിച്ചതായി കേന്ദ്ര രാസവസ്തു-രാസവള മന്ത്രാലയം അറിയിച്ചു. മെയ് 21ന് രാജ്യത്തുടനീളം ആംഫോട്ടെറിസിൻ-ബി യുടെ 23,680 കുപ്പികൾ അനുവദിച്ചതിന് പിന്നാലെയാണിത്.

മണ്ണ്, സസ്യങ്ങൾ, വളം, ചീഞ്ഞഴിഞ്ഞ പഴങ്ങൾ, പച്ചക്കറികൾ എന്നിവയിൽ സാധാരണയായി കാണപ്പെടുന്ന മ്യൂക്കോർ പൂപ്പലിൽ പ്രകാശനം സംഭവിക്കുന്നത് മൂലമുണ്ടാകുന്ന ഈ ഫംഗസ് അണുബാധ തലച്ചോറിനെയും ശ്വാസകോശത്തെയും സൈനസുകളെയുമാണ് പ്രധാനമായും ബാധിക്കുന്നത്. കൊവിഡ് ബാധിച്ച് ഭേദമായവരിൽ പ്രതിരോധശേഷി നഷ്‌ടപ്പെട്ട അവസ്ഥയിലും പ്രമേഹ രോഗികളിലുമാണ് ബ്ലാക്ക് ഫംഗസ് അധികവും സ്ഥിരീകരിക്കുന്നത്. നിലവിൽ ആംഫോട്ടെറിസിൻ-ബി എന്ന ആന്‍റി ഫംഗസ് മരുന്നാണ് ഇതിന്‍റെ ചികിത്സയ്‌ക്കായി ഉപയോഗിക്കുന്നത്.

1897ലെ എപ്പിഡെമിക് ഡിസീസ് ആക്റ്റ് പ്രകാരം ബ്ലാക്ക് ഫംഗസ് ഒരു പകർച്ചവ്യാധിയായി പ്രഖ്യാപിക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇതിനോടകം തന്നെ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. അതനുസരിച്ച് രാജസ്ഥാൻ, ഗുജറാത്ത്, പഞ്ചാബ്, ഹരിയാന, കർണാടക, ഒഡീഷ, തെലങ്കാന, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങൾ ഇതൊരു പകർച്ചവ്യാധിയായി പ്രഖ്യാപിച്ചിരിക്കുകയാണ്. ദേശീയ തലസ്ഥാനത്തും ഇന്നലെ വരെ 500ലധികം ബ്ലാക്ക് ഫംഗസ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Also Read: ബ്ലാക്ക് ഫംഗസ് ചികിത്സ വൈകിപ്പിക്കരുത്; മരുന്നിന്‍റെ ക്ഷാമം ഇല്ലാതാക്കണമെന്നും ആരോഗ്യ വിദഗ്ദര്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.