ന്യൂഡൽഹി: ജമ്മു കശ്‌മീരിനെ തീവ്രവാദ തലസ്ഥാനമെന്ന ടാഗിൽ നിന്ന് ടൂറിസം തലസ്ഥാനമാക്കുമെന്ന് ബിജെപി ദേശിയ ജനറൽ സെക്രട്ടറി തരുൺ ചുഗ്. തുടർച്ചയായി കശ്‌മീരിലുണ്ടാകുന്ന സിവിലിയൻ കൊലപാതകങ്ങൾ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയുടെ ഗൂഢാലോചനയിൽ നടക്കുന്നതാണെന്ന് ബിജെപി ആരോപിച്ചു.
സർക്കാർ ജനങ്ങളുടെ സുരക്ഷക്കും ജീവനും സ്വത്തിനും സംരക്ഷണവും നൽകുന്നതിന് പ്രതിജ്ഞാബദ്ധമാണെന്നും കേന്ദ്ര ഭരണ പ്രദേശത്ത് പുതിയ യുഗത്തിന്‍റെ ആരംഭമാണെന്നും ചുഗ് പറഞ്ഞു. കശ്‌മീർ ജനത കടന്നുപോകുന്ന സാഹചര്യവും പാകിസ്ഥാനും ചൈനയും ജമ്മു കശ്‌മീരിന് മേൽ ചുമത്തുന്ന ആഘാതവും ലോകത്തിന് അറിയാമെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദികളെ സർക്കാർ വിജയിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കശ്‌മീരിൽ നടക്കുന്ന സിവിലിയൻ കൊലപാതകങ്ങൾ നിർഭാഗ്യകരമാണെന്നും കശ്‌മീരികളെ അപകീർത്തിപ്പെടുത്താനുള്ള നീക്കമാണ് ഇതെന്നും നാഷണൽ കോൺഫറൻസ് നേതാവായ ഫറൂഖ് അബ്‌ദുള്ള അഭിപ്രായപ്പെട്ടിരുന്നു. ജമ്മു കശ്‌മീരിലെ അടുത്തിടെയുണ്ടായ തീവ്രവാദി ആക്രമണങ്ങളിൽ നിരവധി പ്രദേശവാസികളാണ് കൊല്ലപ്പെട്ടത്.
READ MORE: പുൽവാമയിൽ ഭീകരനെ വധിച്ച് സുരക്ഷ സേന