ന്യൂഡല്‍ഹി: സാമ്പത്തിക കാര്യ കാബിനറ്റ് കമ്മറ്റിയും (സിസിഇഎ) കേന്ദ്ര മന്ത്രിസഭ യോഗവും ഇന്ന്. കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ വീഡിയോ കോണ്‍ഫറസിങ് വഴിയാണ് ഇരു യോഗങ്ങളും ചേരുന്നത്. സിസിഇഎ യോഗം രാവിലെ 10നും കേന്ദ്ര മന്ത്രിസഭ യോഗം 10.05നുമാണ് ചേരുന്നത്.
ധാർചുലയില്‍ ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയില്‍ മഹാകാളി നദിക്ക് കുറുകെ ഒരു പാലം നിർമ്മിക്കുന്നതിനായി ഇന്ത്യയും നേപ്പാളും തമ്മിലുള്ള ധാരണാപത്രത്തിന് കേന്ദ്ര മന്ത്രിസഭ കഴിഞ്ഞ ആഴ്‌ച അംഗീകാരം നൽകിയിരുന്നു. ദുരന്തനിവാരണ മേഖലയിലെ സഹകരണത്തിന് ഇന്ത്യയും തുർക്ക്‌മെനിസ്ഥാനും തമ്മിലുള്ള ധാരണാപത്രം ഒപ്പിടുന്നതിനും മന്ത്രിസഭ യോഗം അംഗീകാരം നൽകി.
ഇതിന് പുറമേ, കസ്റ്റംസ് വിഷയങ്ങളില്‍ സഹകരണത്തിനും പരസ്‌പര സഹായത്തിനുമായി സ്‌പെയിനുമായി കരാറിൽ ഒപ്പുവയ്ക്കുന്നതിനും കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. 2030ഓടെ 450 ഗിഗാവാട്ട് സ്ഥാപിതമായ പുനരുപയോഗ ഊര്‍ജ്ജ ശേഷി എന്ന ലക്ഷ്യം കൈവരിക്കാൻ സഹായിക്കുന്ന ഹരിതോര്‍ജ്ജ ഇടനാഴി രണ്ടാം ഘട്ടത്തിന് സാമ്പത്തിക കാര്യ കാബിനറ്റ് കമ്മറ്റി കഴിഞ്ഞ ആഴ്‌ച അംഗീകാരം നൽകിയിരുന്നു.
Also read: 'പ്രധാനമന്ത്രി നിർബന്ധമല്ലെന്ന് പറഞ്ഞു'; മാസ്‌ക് ധരിക്കാത്തത് ന്യായീകരിച്ച് കർണാടക മന്ത്രി