ETV Bharat / bharat

CBSE TERM 1 RESULT | സിബിഎസ്ഇ 10, 12 ക്ലാസുകളിലെ ടേം 1 പരീക്ഷയുടെ ഫലം ഇന്നില്ല

author img

By

Published : Mar 9, 2022, 9:41 PM IST

12-ക്ലാസ്‌ പരീക്ഷാഫലം വെള്ളിയാഴ്‌ചയോടെ പ്രഖ്യാപിക്കുമെന്നാണ് സൂചന

CBSE term 1 results likely to be announced today  CBSE term 1 results  CBSE term 1 exam  സിബിഎസ്ഇ ഒന്നാം ടേം പരീക്ഷയുടെ ഫലം ഇന്ന് പ്രഖ്യാപിച്ചേക്കും  സിബിഎസ്ഇ ഒന്നാം ടേം പരീക്ഷ  സി.ബി.എസ്.ഇ 10, 12 ക്ലാസുകളിലെ പരീക്ഷ ഫലം  സിബിഎസ്ഇ 10, 12 ക്ലാസുകളിലെ ടേം 1 പരീക്ഷ ഫലം
സിബിഎസ്ഇ 10, 12 ക്ലാസുകളിലെ ടേം 1 പരീക്ഷയുടെ ഫലം ഇന്ന് പ്രഖ്യാപിച്ചേക്കും

ന്യൂഡല്‍ഹി : സിബിഎസ്ഇ 10, 12 ക്ലാസുകളിലെ ഒന്നാം ടേം പരീക്ഷയുടെ ഫലം ഇന്ന് പ്രഖ്യാപിക്കില്ല. എന്നാല്‍ ഈ ആഴ്‌ച തന്നെ ഫലപ്രഖ്യാപനം ഉണ്ടാകുമെന്ന് സിബിഎസ്‌ഇ കണ്‍ട്രോളര്‍ ഓഫിസര്‍ അറിയിച്ചു. ആദ്യം 12-ാം ക്ലാസ്‌ പരീക്ഷ ഫലം പുറത്തുവിടും. ഇതിന് ശേഷമായിരിക്കും 10-ാം ക്ലാസിന്‍റേത് പ്രഖ്യാപിക്കുക. വെള്ളിയാഴ്‌ചയോടെ 12-ാം ക്ലാസ്‌ ഫലം പ്രഖ്യാപിക്കുമെന്നാണ് സൂചന. ഫലം പ്രഖ്യാപിക്കുന്നതിനായുള്ള നടപടി ക്രമങ്ങൾ പൂർത്തിയായതായി ഉന്നത വൃത്തങ്ങൾ അറിയിച്ചു.

കഴിഞ്ഞ വർഷം ഡിസംബറിൽ നടത്തിയ പരീക്ഷകളുടെ ഫലമാണ് പ്രഖ്യാപിക്കുന്നത്. ജനുവരിയിൽ പ്രസിദ്ധീകരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പല കാരണങ്ങളാൽ വൈകുകയായിരുന്നു.

ALSO READ: Manipur Election 2022 | ബിജെപിയുടെ 'ചാക്കിടല്‍' പേടിച്ച് കാലേകൂട്ടി നീക്കം ; മുതിര്‍ന്ന നേതാക്കളെ വിന്യസിച്ച് കോണ്‍ഗ്രസ്

36 ലക്ഷത്തിലധികം വിദ്യാർഥികളാണ് ആദ്യ ടേം പരീക്ഷയെഴുതിയത്. ഈ വർഷം ഏപ്രിൽ 26 മുതലാണ് രണ്ടാം ഘട്ട പരീക്ഷകൾ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ഒബ്‌ജക്റ്റീവ്, സബ്‌ജക്‌ടീവ് തരത്തിലുള്ള ചോദ്യങ്ങളാകും രണ്ടാം ടേമിലും ഉണ്ടാവുക.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.