ന്യൂഡൽഹി: സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. 99.91 ശതമാനവുമായി തിരുവനന്തപുരം മേഖലയാണ് മുന്നിൽ. സിബിഎസ്ഇ 12-ാം ക്ലാസ് ബോർഡ് പരീക്ഷയിൽ 87.33 ശതമാനം പേരാണ് വിജയിച്ചത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 5.38 ശതമാനം ഇടിവാണിത്. കഴിഞ്ഞ വർഷം 92.71 ശതമാനമായിരുന്നു വിജയശതമാനം.
പത്താം ക്ലാസ് വിദ്യാർഥികൾക്ക് സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഫലങ്ങൾ പരിശോധിക്കാം: results.cbse.nic.in അല്ലെങ്കിൽ cbseresults.nic.in എന്നീ വെബ്‌സൈറ്റുകളിൽ പരീക്ഷാഫലം ലഭ്യമാണ്. വിദ്യാർഥികൾ അവരുടെ സ്കോറുകൾ അറിയാൻ അവരുടെ റോൾ നമ്പർ, സ്‌കൂൾ നമ്പർ, അഡ്‌മിറ്റ് കാർഡ് ഐഡി, ജനന തീയതി എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
DigiLocker, UMANG ആപ്പുകളിലും ഫലങ്ങൾ പരിശോധിക്കാം. വിദ്യാർഥികളുടെ ഡിജിലോക്കർ അക്കൗണ്ടുകൾ സജീവമാക്കുന്നതിന് സിബിഎസ്ഇ ആറ് അക്കമുള്ള സുരക്ഷ പിന്നുകൾ പുറത്തിറക്കിയിട്ടുണ്ട്. ഓൺലൈൻ പോർട്ടലിൽ നിന്ന് LOC ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് സ്‌കൂളുകൾക്ക് ഈ സുരക്ഷാ പിന്നുകൾ ഡൗൺലോഡ് ചെയ്യാം. സെക്യൂരിറ്റി പിന്നുകൾ ഉപയോഗിച്ച് വിദ്യാർഥികൾ അക്കൗണ്ടുകൾ സജീവമാക്കുക. തുടർന്ന് മാർക്ക് ഷീറ്റുകളുടെയും സർട്ടിഫിക്കറ്റുകളുടെയും ഡിജിറ്റൽ പകർപ്പുകൾ ഡിജിലോക്കർ അക്കൗണ്ടിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.