ETV Bharat / bharat

'രാജ്യത്തെ നിയമവ്യവസ്ഥയെ ബഹുമാനിക്കുന്നില്ല'; ഛോട്ടാ രാജന്‍റെ ജാമ്യാപേക്ഷയെ എതിർത്ത് സിബിഐ - സെഡ് പ്ലസ് കാറ്റഗറി

ജസ്റ്റിസ് അനുജ പ്രഭുദേശായി അധ്യക്ഷയായ ബഞ്ചിലാണ് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പാർദീപ് ഘരത് ഇക്കാര്യം വ്യക്തമാക്കിയത്

Central Bureau of Investigation  Chhota Rajan  Chhota Rajan bail plea  Bombay High Court  ഛോട്ടാ രാജന്‍റെ ജാമ്യാപേക്ഷയെ ഹൈക്കോടതിയിൽ എതിർത്ത് സിബിഐ  CBI opposes Chhota Rajans bail plea  ഛോട്ടാ രാജൻ  ഛോട്ടാ രാജന്‍റെ ജാമ്യാപേക്ഷ  ഛോട്ടാ രാജന്‍റെ ജാമ്യാപേക്ഷയെ എതിർത്ത് സിബിഐ  സിബിഐ  സെഡ് പ്ലസ് കാറ്റഗറി  Z plus security
ഛോട്ടാ രാജന്‍റെ ജാമ്യാപേക്ഷയെ ഹൈക്കോടതിയിൽ എതിർത്ത് സിബിഐ
author img

By

Published : Jul 28, 2021, 10:48 PM IST

മുംബൈ : അധോലോക കുറ്റവാളി ഛോട്ടാ രാജന്‍റെ ജാമ്യാപേക്ഷയെ ബോംബെ ഹൈക്കോടതിയിൽ എതിർത്ത് സിബിഐ. രാജ്യത്തെ നിയമവ്യവസ്ഥയോട് ഈ അധോലോക ഗുണ്ടാനേതാവിന് ബഹുമാനമില്ലെന്നായിരുന്നു സിബിഐ ആരോപണം.

ജസ്റ്റിസ് അനുജ പ്രഭുദേശായി അധ്യക്ഷയായ ബെഞ്ചിലാണ് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പാർദീപ് ഘരത് ഇക്കാര്യം വ്യക്തമാക്കിയത്. രാജനെതിരെ നിരവധി കേസുകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഇയാൾക്ക് ജാമ്യം നൽകുന്നത് 'സെഡ് പ്ലസ് കാറ്റഗറി' (Z plus security) സുരക്ഷയ്‌ക്ക് ഭീഷണിയാണെന്നും ഘരത് കോടതിയെ ബോധിപ്പിച്ചു.

2015 നവംബറിൽ രാജൻ അറസ്റ്റ് ചെയ്യപ്പെടുന്നതിന് മുമ്പ് ഇന്ത്യയിൽ നിന്ന് വ്യാജ പേരുകളും പാസ്‌പോർട്ടുകളും ഉപയോഗിച്ച് പല രാജ്യങ്ങളിലേക്ക് യാത്ര ചെയ്‌തിരുന്നു.

തുടർന്ന് 2015ൽ ഇന്തോനേഷ്യയിൽ നിന്ന് നാടുകടത്തപ്പെട്ട രാജൻ ന്യൂഡൽഹിയിലെ തിഹാർ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയായിരുന്നു.

ALSO READ: വെടിവെപ്പ് കേസിൽ ഛോട്ടാ രാജന് 10 വർഷം തടവ്

ഒരു ഹോട്ടൽ ഉടമയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ജാമ്യം തേടി രാജൻ സമർപ്പിച്ച ഇടക്കാല അപേക്ഷയെയാണ് സിബിഐ എതിര്‍ത്തത്.

മഹാരാഷ്‌ട്ര കൺട്രോൾ ഓഫ് ഓർഗനൈസ്‌ഡ് ക്രൈം ആക്‌ട് (എം.സി.ഒ.സി.എ) പ്രകാരം 2019ൽ മുംബൈയിലെ പ്രത്യേക കോടതി ഈ കേസിൽ രാജനെ എട്ട് വർഷം തടവിന് വിധിച്ചിരുന്നു.

അതേസമയം കേസിൽ വിശ്വസനീയമായ തെളിവുകളൊന്നുമില്ലെന്നായിരുന്നു രാജന്‍റെ അഭിഭാഷകൻ സുദീപ് പാസ്ബോളയുടെ വാദം.

രണ്ടാഴ്ചയ്ക്കുശേഷം ഹൈക്കോടതി പരിഗണിക്കുന്ന ഹർജിയിൽ രാജനെതിരായ എഫ്‌ഐ‌ആറിന്‍റെ പകർപ്പ്, സാക്ഷി മൊഴികളുടെ രേഖകൾ മുതലായവ സമർപ്പിക്കാൻ ജസ്റ്റിസ് പ്രഭുദേസായ് സിബിഐക്ക് നിർദേശം നൽകി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.