ETV Bharat / bharat

ജഗതി പബ്ലിക്കേഷന്‍സ് കേസ് : ജഗന്‍ മോഹന്‍ റെഡ്ഡിക്ക് 'ആശ്വാസം', കേസ് 381ാം തവണയും മാറ്റി - ജഗതി പബ്ലിക്കേഷന്‍സ് കേസ്

CBI cases against YS Jagan Mohan Reddy: കേസില്‍ സിബിഐ റിപ്പോര്‍ട്ട് പ്രകാരം ജഗന്‍ ശിക്ഷിക്കപ്പെട്ടാല്‍ 7 വര്‍ഷം വരെ തടവ് ലഭിക്കാം. ഇങ്ങനെ വന്നാല്‍ മുഖ്യമന്ത്രി കസേര നഷ്‌ടമാകും. പിന്നീട് 6 വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും കഴിയില്ല.

Jagan Mohan Reddy case  Jagati Publications case  ജഗതി പബ്ലിക്കേഷന്‍സ് കേസ്  ജഗന്‍ മോഹന്‍ റെഡ്ഡി കേസ്
cbi-cases-against-ys-jagan-mohan-reddy
author img

By ETV Bharat Kerala Team

Published : Jan 8, 2024, 2:59 PM IST

ഹൈദരാബാദ് : ജഗതി പബ്ലിക്കേഷന്‍സ് അനധികൃത നിക്ഷേപ കേസില്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിക്കെതിരെ സിബിഐ രജിസ്റ്റര്‍ ചെയ്‌ത കേസ് വീണ്ടും മാറ്റിവച്ചു (CBI cases against Jagan Mohan Reddy). 381-ാം തവണയാണ് കേസ് ഇത്തരത്തില്‍ മാറ്റിവയ്‌ക്കുന്നത്. ജഗനെതിരെ ഇഡി രജിസ്റ്റര്‍ ചെയ്‌ത കേസും തീര്‍പ്പാകാതെ നീണ്ടുപോകുകയാണ്. അഴിമതിയില്‍ നിന്ന് ഉയര്‍ന്നതാണ് ജഗതി പബ്ലിക്കേഷന്‍സ് എന്നാണ് സിബിഐയുടെ കണ്ടെത്തല്‍.

ജഗതി പബ്ലിക്കേഷന്‍സ് രൂപം കൊണ്ടതുതന്നെ ചില വ്യവസായികളുടെ പിന്തുണയോടെയാണ്. ജഗന്‍ മോഹന്‍ റെഡ്ഡിയുടെ അരാജകത്വ നീക്കങ്ങളും വിജയസായി റെഡ്ഡിയുടെ നിയമവിരുദ്ധ തന്ത്രങ്ങളും കേന്ദ്ര അന്വേഷണ ഏജന്‍സിയായ സിബിഐ ശക്തമായ തെളിവുകള്‍ സഹിതം തുറന്നുകാട്ടി. പിന്നാലെ കോടതിയില്‍ കുറ്റപത്രവും സമര്‍പ്പിച്ചു. തീര്‍പ്പാക്കാതെ, അന്വേഷണവുമായി മുന്നോട്ടുപോകാതെ കേസ് നീണ്ടുപോവുകയാണ്.

സിബിഐ കേസ് 381 തവണയും ഇഡി കേസ് 251 തവണയും മാറ്റിവച്ചു. ജഗതി പബ്ലിക്കേഷന്‍സിന്‍റെ കേസ് അടുത്തിടെ പരിഗണിച്ചെങ്കിലും ഫെബ്രുവരി 15ലേക്ക് മാറ്റുകയായിരുന്നു. ഏതെങ്കിലും ഒരു മുഖ്യമന്ത്രി വ്യവസായികളുമായി കൂടിക്കാഴ്‌ച നടത്തിയാല്‍ അവരോട് സംസ്ഥാനത്ത് നിക്ഷേപം നടത്താന്‍ ആവശ്യപ്പെടുന്നതും ഇളവുകള്‍ നല്‍കുന്നതും സര്‍വ സാധാരണം. എന്നാല്‍ മുന്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡി വ്യവസായികളോട് പറഞ്ഞത് ഇങ്ങനെ 'നമ്മുടെ സംസ്ഥാനത്ത് വ്യവസായങ്ങള്‍ സ്ഥാപിക്കൂ. എന്നാല്‍ അതിന് മുന്‍പ് എന്‍റെ മകന്‍റെ കമ്പനികളില്‍ നിക്ഷേപിക്കൂ'.

തന്‍റെ കമ്പനികളില്‍ നിക്ഷേപിച്ച വ്യവസായികള്‍ക്ക് മാത്രമാണ് ജഗന്‍ ഇളവ് നല്‍കിയത്. ആന്ധ്രയില്‍ അഴിമതിയുടെ പുതിയ അധ്യായം തുറക്കുകയായിരുന്നു. ജഗതി പബ്ലിക്കേഷന്‍സില്‍ കൃത്രിമ നിക്ഷേപം നടത്തുന്നതില്‍ ജഗനും സായ് റെഡ്ഡിയും പ്രധാന പങ്കുവഹിച്ചതായി സിബിഐ കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. ഈ ഗൂഢാലോചനയില്‍ ഒന്നാം പ്രതി വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഡിയാണ്. രണ്ടാം പ്രതിയാകട്ടെ വിജയസായി റെഡ്ഡിയും. സായി റെഡ്ഡിയുമായി ചേര്‍ന്ന് നടപ്പാക്കിയ ഗൂഢാലോചനയുടെ ഭാഗമായി ജഗതി പബ്ലിക്കേഷന്‍സിലെ 10 രൂപയുടെ ഓഹരിക്ക് ജഗന്‍ 350 രൂപ പ്രീമിയം നിശ്ചയിച്ചു.

തെറ്റായ വിവരങ്ങള്‍ നല്‍കി സായി റെഡ്ഡി ജഗതിയുടെ മൂല്യം 3,050 കോടി രൂപയായി കണക്കാക്കി. നാമമാത്ര നിക്ഷേപത്തില്‍ ജഗതിയില്‍ 70 ശതമാനം ഓഹരി ജഗന്‍ സ്വന്തമാക്കി. ചെന്നൈ ആസ്ഥാനമായുള്ള ജയലക്ഷ്‌മി ടെക്‌സ്റ്റൈല്‍സ് ഡയറക്‌ടര്‍ പി ആര്‍ കണ്ണനെ സായി റെഡ്ഡി ഇതിനിടെ ഭീഷണിപ്പെടുത്തി.

ബനഗപ്പള്ളി മണ്ഡലത്തിലെ സിമന്‍റ് വ്യവസായം തടസമില്ലാതെ നടത്തണമെങ്കില്‍ ജഗന്‍റെ ജഗതിയില്‍ 5 കോടി നിക്ഷേപിക്കാനായിരുന്നു ആവശ്യം. ഇത്തരത്തില്‍ പലരില്‍ നിന്നായി ധാരാളം പണം ലഭിച്ചു. ജഗതി പബ്ലിക്കേഷന്‍സ് കേസില്‍ സിബിഐ വകുപ്പുകള്‍ പ്രകാരം ജഗന്‍ ശിക്ഷിക്കപ്പെട്ടാല്‍ പരമാവധി ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാം എന്നാണ് സൂചന.

രണ്ടോ അതില്‍ അധികമോ വര്‍ഷം തടവ് ലഭിച്ചാല്‍ ചുമതലയില്‍ നിന്ന് അയോഗ്യനാക്കപ്പെടുന്നതിനാല്‍ ജഗന് മുഖ്യമന്ത്രി കസേരയും നഷ്‌ടമാകും. ഇതിന് പുറമെ ശിക്ഷാ കാലാവധി കഴിഞ്ഞാലും ആറ് വര്‍ഷം വരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുമാകില്ല.

എന്താണ് ജഗതി പബ്ലിക്കേഷന്‍സ് കേസ് (Jagati Publications case) : ജഗതി പബ്ലിക്കേഷന്‍സില്‍ അനധികൃത നിക്ഷേപം നടത്തി എന്നതാണ് ജഗനെതിരെ രജിസ്റ്റര്‍ ചെയ്‌ത സിബിഐ, ഇഡി കേസുകളില്‍ ഒന്ന്. ചെന്നൈയില്‍ നടന്ന യോഗത്തില്‍ മുന്‍ മുഖ്യമന്ത്രി രാജശേഖര റെഡ്ഡി ക്ഷണിച്ചത് പ്രകാരമാണ് കര്‍ണൂല്‍ ജില്ലയിലെ ബനഗാനപ്പള്ളി മണ്ഡലത്തില്‍ സിമന്‍റ് വ്യവസായം ആരംഭിക്കാന്‍ ജയലക്ഷ്‌മി ടെക്‌സ്റ്റൈല്‍സ് മേധാവി ടി ആര്‍ കണ്ണന്‍ മുന്നോട്ട് വന്നത്. ഒരു തടസവും കൂടാതെ സിമന്‍റ് വ്യവസായം നടക്കണമെങ്കില്‍ ജഗന്‍റെ സ്ഥാപനമായ ജഗതിയില്‍ നിക്ഷേപിക്കണമെന്ന് സായി റെഡ്ഡിയും പറഞ്ഞു.

2008ല്‍ കണ്ണന്‍ ജഗതിയില്‍ അഞ്ച് കോടി നിക്ഷേപിച്ചു. ദുബായില്‍ ഇന്ത്യന്‍ ബിസിനസ് അസോസിയേഷന്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍, ബെംഗളൂരു ആസ്ഥാനമായുള്ള പ്രവാസി മാധവ് രാമചന്ദ്രയോട് ആന്ധ്രയില്‍ നിക്ഷേപം നടത്താന്‍ രാജശേഖര റെഡ്ഡി ആവശ്യപ്പെട്ടു. സായി റെഡ്ഡി, രാമചന്ദ്രയെ ബന്ധപ്പെട്ട് ഉടന്‍ പുറത്തിറങ്ങാന്‍ തയാറെടുക്കുന്ന ജഗതി പബ്ലിക്കേഷന്‍സ് ലാഭമുണ്ടാക്കുമെന്നും അതില്‍ നിക്ഷേപം നടത്താന്‍ ആവശ്യപ്പെടുകയും ചെയ്‌തു.

പിന്നാലെ തന്‍റെ കമ്പനി ഫണ്ടില്‍ നിന്ന് 10 കോടി രൂപയും സുഹൃത്തില്‍ നിന്ന് 9.66 കോടി കടം വാങ്ങിയും ആകെ 19.66 കോടി ജഗതിയില്‍ നിക്ഷേപിച്ചു. ജഗതിയുടെ പ്രതിനിധിയായ ശ്രീധര്‍ അവനീന്ദ്ര ദണ്ഡമുടിയില്‍ നിന്ന് 10 കോടിയുടെ നിക്ഷേപവും തരപ്പെടുത്തി. താന്‍ നിക്ഷേപിച്ച കമ്പനിയുടെ സ്ഥിതി അറിയാന്‍ ശ്രീധറിനെ കാണാനുള്ള ദണ്ഡമുടിയുടെ ശ്രമങ്ങള്‍ പാഴായി. തങ്ങള്‍ക്ക് ഇതുവരെ കമ്പനിയുടെ ലാഭവിഹിതം ലഭിച്ചിട്ടില്ലെന്നും നിക്ഷേപം തിരികെ വന്നിട്ടില്ലെന്നും കണ്ണനും മാധവ് രാമചന്ദ്രയും സിബിഐക്ക് മൊഴി നല്‍കി.

പിതാവ് രാജശേഖര റെഡ്ഡി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ജഗന്‍ അധികാര ദുര്‍വിനിയോഗം നടത്തി വിവിധ കമ്പനികള്‍ സ്ഥാപിക്കുകയും അവയില്‍ നിയമവിരുദ്ധമായി നിക്ഷേപം നടത്തിയെന്നും ചൂണ്ടിക്കാട്ടി 2011ല്‍ അന്നത്തെ കോണ്‍ഗ്രസ് എംഎല്‍എ ശങ്കര്‍ റാവു ഹൈക്കോടതിയെ സമീപിച്ചു. കോടതി സ്വമേധയാ കേസെടുത്ത് അന്വേഷണം സിബിഐക്ക് വിട്ടു. 2011 ഓഗസ്റ്റ് 17ന് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്‌തു. 2012 ഏപ്രില്‍ 23ന് കുറ്റപത്രം സമര്‍പ്പിച്ചു. അതേവര്‍ഷം ജൂണില്‍ വീണ്ടും കുറ്റപത്രം സമര്‍പ്പിച്ചു. സിബിഐ കുറ്റപത്രത്തിന്‍റെ അടിസ്ഥാനത്തില്‍ 2016 ഓഗസ്റ്റില്‍ ഇഡിയും കേസെടുത്തു. പിന്നാലെ ജഗതി പബ്ലിക്കേഷന്‍സിന്‍റെ ആസ്‌തികള്‍ കണ്ടുകെട്ടി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.